സ്‌​കൂ​ട്ട​റി​ല്‍ ലോ​റി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Tuesday, August 20, 2019 12:51 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: സ്‌​കൂ​ട്ട​റി​ല്‍ ലോ​റി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. മ​ണ​ക്കാ​ട് ഭ​ഗ​വ​തി വി​ലാ​സം ടി.​സി 41/1708ല്‍ ​ര​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ അ​ജി​ത (45) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ജ​ഗ​തി​ക്കു സ​മീ​പം ഇ​ട​പ്പ​ഴി​ഞ്ഞി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ജി​ത സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി ത​ട്ടു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ല്‍ വീ​ണ അ​ജി​ത​യ്ക്ക് ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ന്‍​ത​ന്നെ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍.