ക​ട​ലി​ൽ മു​ങ്ങി​ത്താഴ്ന്ന ജീ​വ​ൻ ര​ക്ഷി​ച്ച് ആഴങ്ങളിലേക്ക്; ജോൺസണായി കാത്തിരിപ്പ്
Thursday, August 22, 2019 12:34 AM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴു​ന്ന ജീ​വ​നു​ക​ൾ​ക്ക് കാ​വ​ലാ​ളാ​യ ജീ​വ​ൻ ര​ക്ഷ​ക​രെ എ​ന്നും കാ​ത്തി​ട്ടു​ള്ള ക​ട​ൽ ഇ​ന്ന​ലെ ച​തി​ച്ചു.
സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് അ​ല​റി​യ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ളോ​ട് മ​ല്ലി​ട്ട് ആ​ഴ​ങ്ങ​ളി​ലേ​ക്ക് താ​ഴ്ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രെ ജീ​വി​ത​പാ​ത​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യി​രു​ന്ന ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ നീ​ണ്ട മു​പ്പ​ത്ത​ഞ്ച് വ​ർ​ഷ​ത്തെ ആ​ത്മ​വി​ശ്വാ​സ​ത്തി​നാ​ണ് ക​ട​ൽ തി​രി​ച്ച​ടി ന​ൽ​കി​യ​ത്.
ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്ന പ​രി​ര​ക്ഷ​യോ സ​ർ​ക്കാ​രി​ന്‍റെ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ല്ലാ​തെ ന​ല്ല കാ​ലം മു​ഴു​വ​നും അ​ന്യ​ന്‍റെ സു​ര​ക്ഷ​ക്കാ​യി ഹോ​മി​ച്ച ശേ​ഷം ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ വെ​റും കൈ​യോ​ടെ മ​ട​ങ്ങേ​ണ്ടി​വ​രു​മെ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​യി​രു​ന്നി​ട്ടും കേ​ര​ള​ത്തി​ലെ ബീ​ച്ചു​ക​ളി​ലു​ട​നീ​ളം പ​ണി​യെ​ടു​ക്കു​ന്ന​വ​രാ​ണി​വ​ർ.
ക​ട​ലി​ന്‍റെ മാ​സ്മ​രി​ക​ത ആ​സ്വ​ദി​ക്കാ​നെ​ത്തി അ​പ​ക​ട​മ​റി​യാ​തെ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ക​പ്പെ​ടു​ന്ന നി​ഷ്ക​ള​ങ്ക​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടു മ​ടു​ത്ത ഇം​ഗ്ല​ണ്ടി​ലെ സാ​യി​പ്പി​ന്‍റെ മ​ന​സി​ലു​ദി​ച്ച ആ​ശ​യം 1986ൽ ​പ്രാ​വ​ർ​ത്തി​ക​മാ​യ ശേ​ഷം ക​ട​ൽ​വി​ഴു​ങ്ങി​യ ആ​ദ്യ വ്യ​ക്തി​യെ​ന്ന പേ​ര് വെ​ട്ടു​കാ​ട് സ്വ​ദേ​ശി ജോ​ൺ​സ​ൺ ഗ​ബ്രി​യേ​ലി​ന്‍റേ​താ​യി​രി​ക്കും. അ​ഗ്നി​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ക​ട​ലി​നോ​ട് യു​ദ്ധം ചെ​യ്ത് വി​ജ​യി​ച്ച ധീ​ര​ൻ​മാ​രാ​യ പ​തി​മൂ​ന്നോ​ളം പേ​രു​മാ​യി കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പി​റ​വി​യെ​ടു​ത്ത ജീ​വ​ൻ ര​ക്ഷ​ക​രെ​ന്ന സം​ഘ​ത്തി​ന് നാ​ളി​തു​വ​രെ ല​ക്ഷ്യ​വും തെ​റ്റി​യി​ട്ടി​ല്ല.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പുള്ളൊ​രു മ​ൺ​സൂ​ൺ സീ​സ​ണി​ൽ തി​ര​വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ നാ​ലോ​ളം പേ​രെ ക​ട​ൽ​ കോ​വ​ള​ത്ത് ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ല.
തോ​റ്റ് പി​ൻ​മാ​റാ​ൻ കൂ​ട്ടാ​ക്കാ​ത്ത സം​ഘം മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം നീ​ന്തി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​യ​റി ക്ഷോ​ഭി​ച്ച ക​ട​ലി​നെ തോ​ൽ​പ്പി​ച്ച​താ​യി​രു​ന്നു ഇ​വ​ർ​ക്കു​ണ്ടാ​യ ഏ​ക അ​നു​ഭ​വം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നാ​മ​മാ​ത്ര​മാ​യ അം​ഗ​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ ജീ​വ​ൻ ര​ക്ഷ​ക​രെ​ന്ന ആ​ശ​യം വി​ജ​യ​മെ​ന്ന് ക​ണ്ട​തോ​ടെ കോ​വ​ള​ത്ത് നി​ന്ന് ശം​ഖും​മു​ഖ​ത്തേ​ക്കും വേ​ളി​ക്കും വ​ർ​ക്ക​ല​ക്കും അ​വി​ടെ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ബീ​ച്ചു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. അ​ങ്ങ​നെ തു​ട​ക്ക​ത്തി​ലെ പ​തി​മൂ​ന്ന് പേ​രി​ൽ നി​ന്നു​ള്ള അം​ഗ​സം​ഖ്യ 172 ലേ​ക്ക് ഉ​യ​ർ​ന്നു. പ​ക്ഷെ എ​ല്ലാ​വ​രു​ടെ​യും സേ​വ​നം ദി​വ​സ​വേ​ത​ന​ത്തി​നെ​ന്ന് മാ​ത്രം. പ​ക്ഷെ രാ​വി​ലെ മു​ത​ൽ സൂ​ര്യ​ന​സ്ഥ​മി​ക്കു​ന്ന​തു​വ​രെ ഏ​ത് ദു​ർ​ഘ​ട സാ​ഹ​ച​ര്യ​ത്തി​ലും ക​ട​ലി​നോ​ട് മ​ല്ലി​ടു​ന്ന​വ​രു​ടെ ജീ​വ​ൻ ര​ക്ഷ​ക്ക് മാ​ത്രം ഇ​വി​ടെ സം​വി​ധാ​ന​മി​ല്ല.