വീ​ട്ടു​വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്തു
Friday, August 23, 2019 12:14 AM IST
നേ​മം : വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. നേ​മം വെ​ള്ളാ​യ​ണി ശാ​ന്തി​വി​ള അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ റോ​ഡി​ൽ ശ്രീ​ലാ​ല​യം വീ​ട്ടി​ൽ ശ്രീ​ദേ​വി​ന്‍റെ കാ​റാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും ഡ്രൈ​വ​ർ സീ​റ്റി​ന്‍റെ വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ ത​ക​ർ​ത്തു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ എ​ണീ​റ്റ​തോ​ടെ ഒ​രാ​ൾ മ​തി​ലു​ചാ​ടി പു​റ​ത്ത് കാ​ത്ത് നി​ന്ന മ​റ്റു ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. നേ​മം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.