ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ല്‍ തീപി​ടി​ച്ചു
Saturday, August 24, 2019 12:40 AM IST
ക​ല്ല​റ: ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ല്‍ തീ ​പി​ടി​ച്ച് പൂ​ജാ സാ​ധ​ന​ങ്ങ​ളും വ​ഴി​പാ​ടാ​യി കി​ട്ടി​യ അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​ത്തി ന​ശി​ച്ചു. ക​ല്ല​റ പ​ര​പ്പി​ല്‍ പ​ന​കു​ന്ന​ത്ത് ശ്രീ ​ദു​ര്‍​ഗാ ശ്രീ ​ഭ​ദ്രാ ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​ലെ തി​ട​പ്പ​ള്ളി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ തീ​പി​ടി​ച്ച​ത്. പൂ​ജ​ക്കു വേ​ണ്ടി​യു​ള്ള പാ​യ​സം ത​യാ​റാ​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​റി​ലെ ട്യൂ​ബി​നു തീ ​പി​ടി​ക്കു​ക​യും പി​ന്നീ​ട് ആ​ളി​പ്പ​ട​രു​ക​യു​മാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി.