ക​ഴ​ക്കൂ​ട്ടം വ​നി​താ ഐ​ടി​ഐ: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ അ​പേ​ക്ഷി​ക്കാം
Saturday, August 24, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കു​ട്ടം ഗ​വ​ൺ​മെ​ന്‍റ് (വ​നി​താ) ഐ​ടി​ഐ​യി​ൽ ഡ്രെ​സ്മേ​ക്കിം​ഗ്, സ്റ്റെ​നോ​ഗ്രാ​ഫ​ർ ആ​ൻ​ഡ് സെ​ക്ര​ട്ടറി​യ​ൽ അ​സി​സ്റ്റ​ന്‍റ് (ഹി​ന്ദി), സ്വീ​യിം​ഗ് ടെ​ക്നോ​ള​ജി എ​ന്നീ ട്രേ​ഡു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ ഫോം ​നേ​രി​ട്ട് ഓ​ഫീ​സി​ൽ നി​ന്ന് വാ​ങ്ങി പ്ര​വേ​ശ​നം നേ​ടാം. അ​ഡ്മി​ഷ​നു​വേ​ണ്ടി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി (എ​സ്‌​സി/​എ​സ്ടി) എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ടി​സി, ഫീ​സ് എ​ന്നി​വ സ​ഹി​തം ര​ക്ഷാ​ക​ർ​ത്താ​വി​നോ​ടൊ​പ്പം ഹാ​ജ​രാ​ക​ണം. അ​വ​സാ​ന ദി​വ​സം 30 ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ.