ന​ന്ദി​യോ​ടി​ന് കാ​ല്‍​നൂ​റ്റാ​ണ്ടാ​യി അ​ക്ഷ​ര വെ​ളി​ച്ചം പ​ക​ര്‍​ന്ന് ഫൈ​റ്റേ​ഴ്സ് ഗ്ര​ന്ഥ​ശാ​ല
Monday, September 9, 2019 1:03 AM IST
പാ​ലോ​ട്: നാ​ടി​ന്‍റെ വെ​ളി​ച്ച​മാ​യി മാ​റി ന​ന്ദി​യോ​ട് ഫൈ​റ്റേ​ഴ്സ് ഗ്ര​ന്ഥ​ശാ​ല. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​അ​ക്ഷ​ര കേ​ന്ദ്രം ഇ​ന്ന് മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ജ്ഞാ​ന കേ​ന്ദ്രം കൂ​ടി​യാ​ണ്.
ഒ​രു ഗ്രാ​മ​ത്തി​നാ​കെ അ​ക്ഷ​ര വെ​ളി​ച്ചം പ​ക​ര്‍​ന്ന് സാം​സ്ക്കാ​രി​ക കൂ​ട്ടാ​യ്മ​ക​ള്‍​ക്ക് അ​ര​ങ്ങൊ​രു​ങ്ങു​ന്ന ഇ​ടം. വാ​യ​ന​യു​ടെ വ​സ​ന്ത​കാ​ലം സ​മ്മാ​നി​ക്കു​ന്ന ഫൈ​റ്റേ​ഴ്സ് കാ​ല്‍​നൂ​റ്റാ​ണ്ടി​നു മു​മ്പാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.
പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ടി​യ ഫൈ​റ്റേ​ഴ്സി​ന്‍റെ വാ​യ​നാ​മു​റി​യി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ണ്ട്. ലോ​ക​സാ​ഹി​ത്യ​ത്തി​ലെ ക്ലാ​സി​ക്കു​ക​ള്‍ മു​ത​ല്‍ സ​ര്‍​വ​വി​ജ്ഞാ​ന കോ​ശം വ​രെ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ 25000 രൂ​പ​യു​ടെ വാ​ര്‍​ഷി​ക ഗ്രാ​ന്‍റ് ഫൈ​റ്റേ​ഴ്സി​ന് ല​ഭി​ക്കു​ന്നു​ണ്ട്.
ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​മാ​ത്ര​മാ​യി 1000ല​ധി​കം അം​ഗ​ങ്ങ​ള്‍ വാ​യ​ന​ശാ​ല​യി​ലു​ണ്ട്. കൂ​ടാ​തെ വ​നി​താ​വേ​ദി, ബാ​ല​വേ​ദി, കു​ടും​ബ​ശ്രീ, യു​വ​ത എ​ന്നി​വ​യി​ലെ​ല്ലാം കൂ​ടി ആ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ള്‍ വേ​റെ​യു​മു​ണ്ട്.
സ​ഞ്ച​രി​ക്കു​ന്ന വാ​യ​ന​ശാ​ല​യാ​ണ് ഫൈ​റ്റേ​ഴ്സി​നെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​ത്. വീ​ട്ട​മ്മ​മാ​രി​ലെ വാ​യ​ന​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഴ്ച്ച​യി​ല്‍ മൂ​ന്നു ദി​വ​സം വീ​ടു​ക​ളി​ല്‍ പു​സ്ത​ക​മെ​ത്തി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക ലൈ​ബ്രേ​റി​യ​നു​ണ്ട്. 210 വീ​ട്ട​മ്മ​മാ​ര്‍ ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട് പു​സ്ത​ക​മെ​ടു​ത്തു വാ​യി​ക്കു​ന്നു​ണ്ട്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന സോ​ഫി​തോ​മ​സി​ന്‍റെ പ​രി​ശ്ര​മ​ത്തി​ല്‍ ല​ഭി​ച്ച പ​ത്ത് ല​ക്ഷ​വും ലൈ​ബ്ര​റി അം​ഗ​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച് അ​ഞ്ച് ല​ക്ഷ​വും കൊ​ണ്ട് വാ​യ​ന​ശാ​ല​ക്ക് പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ടം ഇ​ന്ന് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.
ര​ണ്ടു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഒ​രു​ഹാ​ളും ഓ​ഫീ​സ്മു​റി​യും, പു​സ്ത​ക​ശാ​ല​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.
ലൈ​ബ്ര​റി​കേ​ന്ദ്ര​മാ​ക്കി ഈ​വി​ജ്ഞാ​ന കേ​ന്ദ്ര​വും അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. സി​ല്‍​വ​ര്‍ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഫൈ​റ്റേ​ഴ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​ര്‍ വെ​റു​മൊ​രു പു​സ്ത​കം മാ​ത്ര​മ​ല്ല, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ന്‍റെ ത​ന്നെ എ​ഴു​ത​പ്പെ​ട്ട ച​രി​ത്ര പു​സ്ത​കം കൂ​ടി​യാ​ണ്.