ശ്രീ​നാ​രാ​യ​ണ ഗു​രു​ ജ​യ​ന്തി ആ​ഘോ​ഷം
Tuesday, September 10, 2019 12:20 AM IST
നി​ല​മാ​മൂ​ട്: എ​സ്എ​ൻ​ഡി​പി മ​ണ്ണം​കോ​ട് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​വും ച​ത​യ​ദി​നാ​ഘോ​ഷ​വും പ്ര​തി​ഷ്ഠാ​വാ​ർ​ഷി​ക​വും 13ന് ​ന​ട​ത്തും.
​രാ​വി​ലെ 6.30ന് ​ശ്രീ​നി​വാ​സ​ൻ പ​താ​ക ഉ​യ​ർ​ത്തും.
രാ​വി​ലെ എ​ട്ടു മു​ത​ൽ വി​വി​ധ​യി​നം കാ​യി​ക-​ക​ലാ മ​ത്സ​ര​ങ്ങ​ൾ.
11.30ന് ​പ്ര​തി​ഷ്ഠാ​വാ​ർ​ഷി​ക പൂ​ജ. വൈ​കു​ന്നേ​രം 3.30ന് ​ച​ത​യ​ദി​ന സ​ന്ദേ​ശ​ത്തി​ന്‍റെ​യും ഘോ​ഷ​യാ​ത്ര​യു​ടെ​യും ഉ​ദ്ഘാ​ട​നം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ചൂ​ഴാ​ൽ നി​ർ​മ​ല​ൻ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ഭ​ജ​ന.