മു​ട്ട​ട ഹോ​ളി ക്രോ​സ് ദേവാല‍യത്തിൽ തി​രു​നാ​ളിന് തുടക്കമായി
Tuesday, September 10, 2019 12:20 AM IST
മു​ട്ട​ട: മു​ട്ട​ട ഹോ​ളി ക്രോ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​ദേ​വ​സ്യ മം​ഗ​ലം കൊ​ടി​യേ​റ്റി.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 13 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, 5.30ന് ​വി. കു​രി​ശി​ന്‍റെ നൊ​വേ​ന, ആ​റി​നു ന​വീ​ക​ര​ണ ധ്യാ​നം എ​ന്നി​വ ന​ട​ത്തും. 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, 5.30ന് ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ നൊ​വേ​ന, വേ​സ്പ​ര, 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.
15ന് ​രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​സി. ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കും.

ആ​റ്റി​ങ്ങ​ൽ പ്രാ​ദേ​ശി​ക
മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ
ഓ​ണാ​ഘോ​ഷം

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ പ്രാ​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ഓ​ണാ​ഘോ​ഷ ം കൗ​ൺ​സി​ല​ർ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​ന​ജീ​ബ്ഖാ​ൻ, ആ​റ്റി​ങ്ങ​ൽ മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ബീ​ന​ബീ​വി, മു​ദാ​ക്ക​ൽ മൃ​ഗാ​ശു​പ​ത്രി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ഡാ​ലി​യ, ശാ​ർ​ക്ക​ര മൃ​ഗാ​ശു​പ​ത്രി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ജ​യ​കൃ​ഷ്ണ​ൻ, ആ​റ്റി​ങ്ങ​ൽ പ്രാ​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ തുടങ്ങിയവർ ​പ​ങ്കെ​ടു​ത്തു.