അ​യ്യ​ൻ​കാ​ളി ജ​ലോ​ത്സ​വം : ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്കം
Tuesday, September 10, 2019 12:20 AM IST
നേ​മം : വെ​ള്ളാ​യ​ണി കാ​യ​ലി​ൽ ന​ട​ക്കു​ന്ന നാ​ൽ​പ്പ​ത്തി​യ​ഞ്ചാ​മ​ത് മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. വ​ള്ളം​ക​ളി മ​ത്സ​രം മൂ​ന്നാം ഓ​ണ​മാ​യ 12 ന് ​ന​ട​ക്കും. 12 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​ന​ങ്ങ​ളി​ലാ​യി നാ​ട​ൻ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ക. ഇ​ത്ത​വ​ണ ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളം​ക​ളി മ​ത്സ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​വോ​ണ ദി​വ​സം കാ​യ​ൽ ബ​ണ്ട് സ്റ്റേ​ജി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഏ​ഴി​ന് ഗാ​ന​മേ​ള. 12 ന് ​രാ​ത്രി ഏ​ഴി​ന് നാ​ട​കം. 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വെ​ള്ളാ​യ​ണി ക്ഷേ​ത്ര മെ​താ​ന​ത്ത് ക​ഥാ​പ്ര​സം​ഗം ,രാ​ത്രി ആ​റി​ന് വി​ൽ​പാ​ട്ട് ,ഏ​ഴി​ന് ഗാ​ന​മേ​ള. 14 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ള​രി​പ്പ​യ​റ്റ് , ആ​റി​ന് നാ​ട​ൻ​പാ​ട്ട്, ഏ​ഴി​ന് ഗാ​ന​മേ​ള . സ​മ്മേ​ള​ന​ത്തി​ൽ ഡോ.​ശ​ശി ത​രൂ​ർ എം​പി, എം ​എ​ൽ​എ മാ​രാ​യ എം. ​വി​ൻ​സെ​ന്‍റ്, ഐ.​ബി. സ​തീ​ഷ്, ഒ. ​രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യവർ പ​ങ്കെ​ടു​ക്കും .