ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി
Tuesday, September 10, 2019 12:22 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​സ​ഭ​യും വൈ​സ്മാ​ൻ ആ​റ്റി​ങ്ങ​ൽ പാ​ല​സ് സ്കൊ​യ​ർ ക്ല​ബും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ മു​പ്പ​തി​ൽ​പ​രം കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. ന​ഗ​ര​സ​ഭാ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്.​രേ​ഖ, ആ​ർ.​രാ​ജു, അ​വ​ന​വ​ഞ്ചേ​രി രാ​ജു, റു​ഖൈ​ന​ത്ത്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജ​സ്റ്റി​ൻ ജോ​സ്, വൈ​സ്മാ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​റേ​ബ്യ​ൻ നാ​സ​ർ, വി​ദ്യാ​ധ​ര​ൻ പി​ള്ള, ശ​ശി​ധ​ര​ൻ, ര​ജു രാ​ജേ​ന്ദ്ര​ൻ, മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.