വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ൽ ഓ​ണ​പ്പാ​ട്ട് പാ​ടി കോ​ടി ചാ​ർ​ത്തി
Wednesday, September 11, 2019 12:32 AM IST
നേ​മം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്രാ​ട​ദി​ന​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ഓ​ണ​ക്കോ​ടി ചാ​ർ​ത്തു​ന്ന ച​ട​ങ്ങ് ഓ​ണ​പ്പാ​ട്ടി​ന്‍റെ അ​ക​ന്പ​ടി​യി​ൽ ന​ട​ന്നു. ഉ​ച്ച​യ്ക്ക് ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഓ​ണ​ക്കോ​ടി ചാ​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണി​യാ​ർ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ച​ക്ര​പാ​ണി ന​ന്തു​ണി മീ​ട്ടി ഓ​ണ​പ്പാ​ട്ട് പാ​ടു​ന്പോ​ഴാ​ണ് കോ​ടി ചാ​ർ​ത്ത​ൽ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.
മ​ഞ്ഞ​ൾ മു​ക്കി​യ നേ​ര്യ​തി​ൽ ശം​ഖ്, ശൂ​ലം എ​ന്നി​വ​യു​ടെ ചി​ത്രം നൂ​ലി​ൽ നെ​യ്താ​ണ് ദേ​വി​ക്ക് ഓ​ണ​ക്കോ​ടി​യാ​യി ചാ​ർ​ത്തു​ന്ന​ത്. ഓ​ണ​നാ​ളു​ക​ളി​ൽ ഒ​ന്നാം ഓ​ണം മു​ത​ൽ നാ​ലാം ഓ​ണം വ​രെ ക്ഷേ​ത്ര​ത്തി​ൽ ഉ​ച്ച​പൂ​ജ​യും ഉ​ണ്ടാ​യി​രി​ക്കും. നാ​ലാം ഓ​ണ​ത്തി​ന് ശേ​ഷം കോ​ടി മാ​റ്റും. ഓ​ണ​കോ​ടി ദേ​വി​ക്ക് സ​മ​ർ​പ്പി​ക്കാ​നും ഓ​ണ​പ്പാ​ട്ട് കേ​ൾ​ക്കാ​നു​മാ​യി നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്നു.
സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ എ​ട്ട് സ്ഥാ​നി കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ കെ.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​പി.​മ​ന്മ​ഥ​ൻ, ര​വി​കു​മാ​ർ, ര​തീ​ഷ്കു​മാ​ർ, വി​ജ​യ​ൻ​നാ​യ​ർ, വി​ക്ര​മ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക്ഷേ​ത്ര മൂ​ത്ത​വാ​ത്തി എ​സ്.​ശി​വ​കു​മാ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.