ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത​യി​ല്ലെ​ന്നു പോ​ലീ​സ്
Wednesday, September 11, 2019 12:33 AM IST
പേ​രൂ​ര്‍​ക്ക​ട: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നു വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി​ക​ണേ്ഠ​ശ്വ​രം ക​ട്ട​യ്ക്ക​ല്‍ ന​ടു​വി​ല്‍ വീ​ട്ടി​ല്‍ വി​ജ​യ​ന്‍റെ മ​ക​ന്‍ ഷാ​ജി (40) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്. നെ​ട്ട​യം-​ഇ​രു​കു​ന്നം റോ​ഡി​ല്‍ ഒ​രു ഓ​ട്ടോ​യി​ലാ​ണ് ഇ​യാ​ളെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​തും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തു​വ​ഴി മ​ര​ണ​പ്പെ​ടു​ന്ന​തും.
ഇ​യാ​ള്‍ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു​വെ​ന്നും രാ​ത്രി ഉ​റ​ങ്ങു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നു​മാ​ണ് നി​ഗ​മ​നം. ആ​ഹാ​രം ക​ഴി​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പ​റ​യു​ന്നു. ഷാ​ജി ത​ന്‍റെ സു​ഹൃ​ത്താ​യ മ​ഹേ​ഷും മ​റ്റു​ചി​ല​രു​മാ​യാ​ണ് ഓ​ട്ടോ​യി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ത്. മ​ഹേ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണി​തെ​ന്നും സ്ഥി​ര​മാ​യി ഇ​വ​ര്‍ ഇ​വി​ടെ ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ന്നും സു​ഹൃ​ത്തു​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്ഐ പ​റ​ഞ്ഞു. വീ​ട്ടു​കാ​രു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു യു​വാ​വ്. വി​ശ​ദ​മാ​യ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.