യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും പിടിച്ചിറക്കി കൊ​ടി​മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദിച്ചു
Wednesday, September 11, 2019 12:33 AM IST
വി​ഴി​ഞ്ഞം : യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി കൊ​ടി​മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​വി​ഴി​ഞ്ഞം തി​യ​റ്റ​ർ ജം​ഗ​ഷ​നി​ലാ​യി​രു​ന്നു യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​ത്.
മ​ർ​ദ​നം ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ സം​ഘം വാ​ളു​ക​ൾ വീ​ശി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം പോ​ലീ​സെ​ത്തി​യാ​ണ് യു​വാ​വി​നെ ര​ക്ഷ​പ്പ​ടു​ത്തി​യ​ത്. വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് സ്വ​ദേ​ശി ഫൈ​സ​ൽ (23) നെ ​മ​ർ​ദി​ച്ച വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി( 26) ക​ണ്ണ​ൻ (23) ഇ​സ്മ​യി​ൽ (21) ഹാ​ഷിം (29) ആ​ഷി​ക് (29) അ​ജ്മ​ൽ( 24) സ​ജി​ൽ(21) ഫി​റോ​സ് (21) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ഞ്ചാ​വ് വി​ൽ​പ്പ​ന സം​ഘാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മ​ർ​ദ്ദ​ന​മേ​റ്റ ഫൈ​സ​ലി​ന്‍റെ മൊ​ബൈ​ൽ​ഫോ​ൺ ര​ണ്ടാ​ഴ്ച മു​ൻ​പ് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഷാ​ഫി ത​ല്ലി​ത്ത​ക​ർ​ത്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സാ​യ​തോ​ടെ പു​തി​യ മൊ​ബൈ​ൽ വാ​ങ്ങി ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ​പ്ര​ശ്നം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​വ​ർ വീ​ണ്ടും തെ​റ്റി​പ്പി​രി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​മ്പ് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യെ ആ​ക്ര​മി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രാ​യ കേ​സും വി​ഴി​ഞ്ഞം പോ​ലീ​സി​ൽ നി​ല​നി​ൽ​ക്കെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ആ​ക്ര​മ​ണം​അ​ര​ങ്ങേ​റി​യ​ത്. രാ​വി​ലെ പ​ത്തി​ന് ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ൽ ഓ​ട്ടോ​യി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം വ​ടി​വാ​ൾ കാ​ട്ടി വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം ഫൈ​സ​ലി​നെ മ​ർ​ദി​ച്ച് ഓ​ട്ടോ​യി​ൽ​വ​ലി​ച്ചി​ഴ​ച്ച് ക​യ​റ്റി തി​യ​റ്റ​ർ ജം​ഗ​ഷ​നി​ൽ എ​ത്തി​ച്ചു.​അ​വി​ടെ കാ​ത്ത് നി​ന്ന മ​റ്റ് അ​ഞ്ച് പേ​ർ​ക്കൊ​പ്പം ഫൈ​സ​ലി​നെ ഓ​ട്ടോ​യി​ൽ നി​ന്നി​റ​ക്കി​യ ഡി​വൈ​എ​ഫ് ഐ ​യു​ടെ കൊ​ടി​മ​ര​ത്തി​ൽ​കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
പോ​ലി​സി​നെ ക​ണ്ട് സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ വി​ഴി​ഞ്ഞം സി​ഐ പ്ര​വീ​ൺ, എ​സ്ഐ സ​ജി.​സി​പി​ഒ​മാ​രാ​യ ജോ​സ്, കൃ​ഷ്ണ​കു​മാ​ർ,അ​ജി, ഗോ​പൂ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​പ്ര​തി​ക​ളും മ​ർ​ദ​ന​മേ​റ്റ​യാ​ളും ല​ഹ​രി ക​ച്ച​വ​ടം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ,മാ​രാ​കാ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​യ്ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന്പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.