ഓ​ണ​ത്തി​ര​ക്കി​നി​ട​യ്ക്കൊ​രു ‘കി​റ്റി’ കാ​ര്യം
Sunday, September 15, 2019 1:04 AM IST
ഓ​ണം കൂ​ടാ​ൻ അ​ന​ന്ത​പു​രി​യി​ലെ​ത്തി​യ​വ​ർ​ക്ക് മ​നം​കു​ളി​ർ​പ്പി​ക്കു​ന്ന ഓ​ണ​ക്കാ​ഴ്ച​ക​ൾ​ക്കൊ​പ്പം മാ​യാ​തെ മ​ന​സി​ൽ ത​ങ്ങു​ന്ന ഒ​രു മു​ഖം​കൂ​ടി​യു​ണ്ട്. ച​ടു​ല ച​ല​ന​ങ്ങ​ളും ഉ​രു​ള​യ്ക്കു​പ്പേ​രി മ​ട്ടി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും കൊ​ണ്ട് ഓ​ണ​ക്കാ​ഴ്ച​യ്ക്കി​ട​യി​ൽ റി​യ​ൽ ഓ​ണം സ്റ്റാ​റാ​യി മാ​റി​യ​ത് ഒ​രു കു​ര​ങ്ങ​നാ​ണ്. പേ​ര് കി​റ്റി. വാ​യി​ൽ​കൊ​ള്ളാ​ത്ത വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണ് കി​റ്റി ത​ട്ടി​മൂ​ളി​ക്കു​ന്ന​ത്. കി​റ്റി​യെ കാ​ണു​ന്ന​വ​ർ​ക്കും കേ​ൾ​ക്കു​ന്ന​വ​ർ​ക്കും അ​വ​നൊ​രു കൗ​തു​ക​ക്കാ​ഴ്ച മാ​ത്ര​മ​ല്ല, ജീ​വി​ത പാ​ച്ചി​ലി​ൽ മ​റ​ക്കാ​തെ മ​ന​സി​ൽ കു​റി​ക്കേ​ണ്ടു​ന്ന നു​റു​ങ്ങു​ക​ളു​മു​ണ്ട് അ​തി​ൽ.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, അ​മി​ത വേ​ഗ​ത്തി​ന്‍റെ അ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി കൗ​മാ​ര​ക്കാ​ർ വീ​ണു​പോ​കു​ന്ന ച​തി​ക്കു​ഴി​ക​ൾ വ​രെ മു​ന്ന​റി​യി​പ്പി​ന്‍റെ സ്വ​ര​ത്തി​ൽ കി​റ്റി പ​റ​യു​മ്പോ​ൾ ഈ ​കു​ര​ങ്ങ​ൻ ചി​ല്ല​റ​ക്കാ​ര​ന​ല്ല​ല്ലോ എ​ന്നു പ​റ​യേ​ണ്ടി​വ​രു​ന്നു കാ​ണി​ക​ൾ​ക്ക്. കി​റ്റി ഷോ​യി​ലൂ​ടെ ഏ​റെ പ്ര​ശ​സ്ത​നാ​യ വി​നോ​ദ് ന​ര​നാ​ട്ടാ​ണ് കി​റ്റി​യെ ഹി​റ്റാ​ക്കി​യ​ത്. മ​ല​യാ​ള​ത്തി​ലെ എ​ല്ലാ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലും ഏ​ഴോ​ളം ഇം​ഗ്ലി​ഷ് ചാ​ന​ലു​ക​ളി​ലും ഇ​തി​നോ​ട​കം വി​നോ​ദ് കി​റ്റി ടീം ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു​ക​ഴി​ഞ്ഞു. കാ​ലി​ക​പ്ര​സ​ക്ത​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് വി​നോ​ദി​ന്‍റെ കി​റ്റി​ഷോ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കു​വേ​ണ്ടി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഇ​തി​നോ​ട​കം ഈ ​ടീം ചെ​യ്തു​ക​ഴി​ഞ്ഞു.

പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം പ്ര​കൃ​തി​യി​ൽ ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്ന ആ​ഘാ​തം കി​റ്റി​യു​ടെ നാ​വി​ലൂ​ടെ എ​ത്തു​മ്പോ​ൾ കൗ​തു​ക​ത്തോ​ടൊ​പ്പം അ​തൊ​രു വ​ലി​യ അ​റി​വു​കൂ​ടി​യാ​കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ സ​മ​ഗ്ര മാ​റ്റം, സ​ർ​ക്കാ​ർ ആ​തു​രാ​ല​യ​ങ്ങ​ൾ ജ​ന​സൗ​ഹൃ​ദ​മാ​യ​പ്പോ​ഴു​ണ്ടാ​യ ഗു​ണ​ങ്ങ​ൾ, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ഉ​ണ​ർ​ത്തി​വി​ട്ട ഉ​ന്മേ​ഷം എ​ന്നു​വേ​ണ്ട ന​വ​കേ​ര​ള നി​ർ​മി​തി​യു​ടെ ഓ​രോ നാ​ൾ​വ​ഴി​ക​ളും ന​ർ​മ​ത്തി​ൽ​പ്പൊ​തി​ഞ്ഞു കി​റ്റി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ത​ത് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ​പ്പോ​ലും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​താ​ണ്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​യാ​യ വി​നോ​ദ് ന​ര​നാ​ട്ടി​ന് പ​രി​പാ​ടി​യി​ലെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. വി​നോ​ദി​ന്‍റെ ചു​മ​ലി​ൽ പ​റ്റി​ച്ചേ​ർ​ന്നു ക​ല​ഹി​ച്ചും ക​ളി​യാ​ക്കി​യും കാ​ര്യം​പ​റ​ഞ്ഞും കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കു​ന്ന കി​റ്റി​യും വി​നോ​ദും ബോ​ബ​നും മോ​ളി​യും​പോ​ലെ രാ​ജു​വും രാ​ധ​യും പോ​ലെ ഡോ​റ​യും ബു​ജി​യും പോ​ലെ കു​ഞ്ഞു മ​ന​സു​ക​ളി​ലും ഇ​ടം​നേ​ടി​യി​രി​ക്കു​ന്നു; മാ​യാ​ത്ത മ​ങ്ങാ​ത്ത ഓ​ണ​സ്മൃ​തി​പോ​ലെ.