ഡോ​ക്ട​ർ​മാ​രി​ല്ല: ആ​ര്യ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു
Wednesday, September 18, 2019 12:39 AM IST
കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യു​ള്ള ആ​ര്യ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്ത​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല. ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം രാ​ത്രി ഡ്യൂ​ട്ടി​ക്ക് ഡോ​ക്ട​റി​ല്ല. ഇ​പ്പോ​ഴും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ത​സ്തി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രേ ആ​ശു​പ​ത്രി​യി​ലു​ള്ളൂ.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രും ര​ണ്ട് എ​ൻ​ആ​ർ​എ​ച്ച്എം ഡോ​ക്ട​ർ​മാ​രും ര​ണ്ട് ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. രോ​ഗി​ക​ളു​ടെ തി​ര​ക്കു​കാ​ര​ണം മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ ഒ​പി​യി​ൽ ഡ്യൂ​ട്ടി ചെ​യ്യും. എ​ൻ​ആ​ർ​എ​ച്ച്എം ഡോ​ക്ട​ർ​മാ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സ​മാ​ണ് രാ​ത്രി​യി​ൽ ഡോ​ക്ട​റി​ല്ലാ​താ​കു​ന്ന​ത്. ഒ​രു ഡോ​ക്ട​റെ​ക്കൂ​ടി അ​നു​വ​ദി​ച്ചാ​ൽ പ്ര​ശ്ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ സി​എ​ച്ച്സി​യു​ടെ നി​ല​വാ​ര​ത്തി​ലെ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കു​റ്റി​ച്ച​ൽ, തൊ​ളി​ക്കോ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ർ​ധ​ന രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ വി​ക​സ​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. എ​ക്സ്റേ യൂ​ണി​റ്റ്, ഇ​സി​ജി സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ഇ​ല്ല. 38 സെ​ന്‍റി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി ആ​ന​ന്ദേ​ശ്വ​ര​ത്ത് വാ​ങ്ങി​യ വ​സ്തു​വും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്.