ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത്: 136 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു
Wednesday, September 18, 2019 12:39 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തി​യ പൊ​തു​ജ​ന സ​മ്പ​ർ​ക്ക പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ 136 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു .അ​ദാ​ല​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട 68 അ​പേ​ക്ഷ​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 30 അ​പേ​ക്ഷ​ക​ളും പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് അ​പേ​ക്ഷ​ക​ളും താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 33 അ​പേ​ക്ഷ​ക​ളും കൈ​മാ​റി. അ​ദാ​ല​ത്തി​ൽ റ​വ​ന്യൂ, എ​ക്സൈ​സ്, പോ​ലീ​സ്, വ​നം, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.