നി​ർ​മാ​ണ പു​രോ​​ഗ​തി വി​ല​യി​രു​ത്തി
Wednesday, September 18, 2019 12:39 AM IST
ആ​റ്റി​ങ്ങ​ൽ: പൊ​തു വി​ദ്യ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ന​വ​ൻ​ഞ്ചേ​രി എ​ച്ച്എ​സി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പു​രോ​ഗ​തി ബി. ​സ​ത്യ​ൻ എം​എ​ൽ​എ വി​ല​യി​രു​ത്തി.മൂ​ന്നു കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഏ​ഴ് ക്ലാ​സ് മു​റി​ക​ൾ, ലാ​ബ്, ലൈ​ബ്ര​റി​എ​ന്നി​വ​യു​ണ്ടാ​കും.​സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യും നാ​ടി​ന് മാ​തൃ​ക​യാ​യ സ്കൂ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഹെ​ഡ്മി​സ്ട്ര​സ് അ​നി​ലാ​റാ​ണി, അ​ധ്യാ​പ​ക​രാ​യ ഷാ​ജ​ഹാ​ൻ, എ​ൻ. സാ​ബു, ചി​ത്ര​കു​മാ​ർ എ​ന്നി​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.