വീ​ണ്ടും ജ​പ്തി: നാ​ലം​ഗ കു​ടും​ബം പെ​രു​വ​ഴി​യി​ൽ
Wednesday, September 18, 2019 12:40 AM IST
നെ​ടു​മ​ങ്ങാ​ട് : ലോ​ണ്‍ കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ മൂ​ന്നു സെ​ന്‍റ് പു​ര​യി​ട​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്നപ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തെ ബാങ്ക് അ​ധി​കൃ​ത​ര്‍ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കി.​
പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പാ​റ കു​ന്നും​പു​റ​ത്തു വീ​ട്ടി​ല്‍ ബീ​ന​യേ​യും കു​ടും​ബ​ത്തേ​യു​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വീ​ടും പു​ര​യി​ട​വും ജ​പ്തി​ചെ​യ്തു വ​ഴി​യാ​ധാ​ര​മാ​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു ജ​പ്തി ന​ട​പ​ടി​ക​ള്‍ ന​ട​ന്ന​ത്.2014​ല്‍ വീ​ടു നി​ര്‍​മാ​ണ​ത്തി​നാ​യി ഗൃ​ഹ​നാ​ഥ​ൻ ബാ​ലു ര​ണ്ട​ര ല​ക്ഷം രൂ​പ എ​സ് ബി ​ഐ വെ​ഞ്ഞാ​റ​മൂ​ട് ശാ​ഖ​യി​ല്‍ നി​ന്നും ലോ​ണ്‍ എ​ടു​ത്തി​രു​ന്നു.​കൂ​ലി​വേ​ല​ക്കാ​ര​നാ​യ ബാ​ലു ജോ​ലി ചെ​യ്ത് പ​ലി​ശ​യും മു​ത​ലു​മാ​യി ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം കൃ​ത്യ​മാ​യും അ​ട​ച്ചു.​ബാ​ലു അ​സു​ഖ ബാ​ധി​ത​നാ​യ​തോ​ടെ ലോ​ണ​ട​വു മു​ട​ങ്ങി.
ബീ​ന ജോ​ലി​ക്കു​പോ​യി വീ​ണ്ടും തു​ക അ​ട​ച്ചു.​ര​ണ്ടു മ​ക്ക​ളു​ടെ സ്കൂ​ള്‍ പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ ലോ​ണ്‍ അ​ട​വ് കൃ​ത്യ​മ​ല്ലാ​താ​യി.​കു​ടി​ശി​ക പെ​രു​കി.​തു​ട​ര്‍​ന്ന് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.​മ​ക​ളു​ടേ​യും ത​ന്‍റെ​യും വ​ക​യാ​യി ഉ​ണ്ടാ​യി​രു​ന്ന ഉ​രു​പ്പ​ടി വി​റ്റ് കി​ട്ടി​യ തു​ക​യും ഒ​രു​വ​ര്‍​ഷം മു​മ്പ് അ​ട​ച്ചു.​എ​ന്നി​ട്ടും 2,86,000രൂ​പ കു​ടി​ശി​ക​യു​ണ്ടെ​ന്നു കാ​ട്ടി ബാ​ങ്ക് വീ​ണ്ടും ജ​പ്തി നടത്തിയത്.
കു​ടി​ശി​ക തീ​ര്‍​ക്കാ​നു​ള്ള സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് കു​ടും​ബം പ​ല​രേ​യും സ​മീ​ച്ചു.​ചി​ല​ര്‍ സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ​തു​മാ​ണ്.​ഈ വി​വ​രം ബാ​ങ്കി​നെ അ​റി​യി​ച്ചെ​ങ്കി​ലും അ​തു മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബാ​ങ്ക​ധി​കാ​രി​ക​ളെ​ത്തി കു​ടും​ബ​ത്തെ ഇ​റ​ക്കി വി​ട്ട് വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യുകയായിരുന്നു.