കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ വാ​ർ​ഫ് നി​ർ​മാ​ണം: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ മാ​റ്റ​ണ​മെ​ന്ന് നോ​ട്ടീ​സ്
Wednesday, September 18, 2019 12:55 AM IST
വി​ഴി​ഞ്ഞം: ജെ​ട്ടി നി​ർ​മാ​ണ​ത്തി​ന് ത​ട​സ​മാ​യി​ക്കി​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഇ​ന്നോ​ടെ മാ​റ്റ​ണ​മെ​ന്ന് വി​ഴി​ഞ്ഞ​ത്തെ തീ​ര​സം​ര​ക്ഷ​ണ​സേ​ന.
ഇ​തു സം​ബ​സി​ച്ച നോ​ട്ടീ​സ് ക​ഴി​ഞ്ഞ ദി​വ​സം തു​റ​മു​ഖ വാ​ർ​ഫി​ന്‍റെ മ​തി​ലി​ൽ പ​തി​ച്ചു. പ്ര​ശ്നം സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​മാ​യി സം​സാ​രി​ച്ചെ​ന്നും പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് തി​രി​യു​മെ​ന്നും സേ​നാ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.
അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വി​ഴി​ഞ്ഞ​ത്തി​ന്‍റെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി സേ​ന​യു​ടെ കൂ​റ്റ​ൻ ക​പ്പ​ലു​ക​ളേ​യും ഹെ​ലി​കോ​പ്റ്റ​റു​ക​ളെ​യും എ​ത്തി​ക്കു​ന്ന​തി​ന് ല​ക്ഷ്യം വ​ച്ചാ​ണ് എ​ൺ​പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ വാ​ർ​ഫ് നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​ള്ള പൈ​ലിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ ചി​ല ത​ർ​ക്ക​ങ്ങ​ളും ഉ​ട​ലെ​ടു​ത്തു. മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി. വി​ഴി​ഞ്ഞ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ മ​ന്ത്രി വി​ളി​ച്ച് ചേ​ർ​ത്ത പൊ​തു​ജ​നാ​ഭി​പ്രാ​യ ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ജെ​ട്ടി നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ട​വ​ള്ള​ങ്ങ​ൾ മാ​റ്റു​ന്ന കാ​ര്യ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ജെ​ട്ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വ​ന്ന​തോ​ടെ​യാ​ണ് ക​ടു​ത്ത നി​ല​പാ​ടു​മാ​യി അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. എ​ന്നാ​ൽ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ പ്ര​ദേ​ശ​ത്തെ​നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ന്ന​താ​യും സേ​നാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.