ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: പോ​ലീ​സ് നീ​തി നി​ഷേ​ധി​ക്കു​ന്ന​താ​യി ആരോപണം
Friday, September 20, 2019 1:06 AM IST
അ​മ​ര​വി​ള: ഭ​ർ​തൃ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പെ​ഴു​തി വ​ച്ച് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് നീ​തി നി​ഷേ​ധി​ക്കു​ന്ന​താ​യി യുവതിയുടെ മാതാപിതാ ക്കൾ.
മാ​രാ​യ​മു​ട്ടം ഇ​ലി​പ്പോ​ട്ടു​കോ​ണം ദീ​ലീ​പ് ഭ​വ​നി​ൽ രാ​ധി​ക (24) യെ​യാ​ണ് ക​ഴി​ഞ്ഞ 26 ന് ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് സി. ​ബി. ഷി​ജു, ഷി​ജു​വി​ന്‍റെ അ​മ്മ, സ​ഹോ​ദ​രി എ​ന്നി​വ​രു​ടെ പേ​ര് എ​ഴു​തി​വ​ച്ച​ശേ​ഷ​മാ​ണ് രാ​ധി​ക ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.
ഒ​രു വ​ർ​ഷം മു​ന്പ് പ്ര​ണ​യ വി​വാ​ഹി​ത​രാ​യ ഷി​ജു​വും രാ​ധി​ക​യും ത​മ്മി​ൽ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ വ​ഴ​ക്ക് ന​ട​ന്നി​ട്ടു​ള്ള​താ​യി രാ​ധി​ക​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. വി​വാ​ഹ ശേ​ഷം പ​ത്ത് പ​വ​നോ​ളം സ്വ​ർ​ണ​വും വീ​ട്ട് സാ​ധ​ന​ങ്ങ​ളും പി​താ​വ് സു​രേ​ന്ദ്ര​ൻ വാ​ങ്ങി ന​ൽ​കി​യെ​ങ്കി​ലും ര​ണ്ട് സെ​ന്‍റി​ലു​ള്ള വീ​ടും കൂ​ടി എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​നം.
മ​ർ​ദ​നം സ​ഹി​ക്കാ​തെ വ​ന്ന രാ​ധി​ക മാ​ര​യ​മു​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ടി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് രാ​ധി​ക ത​ന്നെ നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​ക്കും വ​നി​താ സെ​ല്ലി​നും പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ തു​ട​ർ​ന്നും രാ​ധി​ക​യ്ക്ക് പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്നു.
വീ​ണ്ടും പ​രാ​തി​യു​മാ​യി വ​നി​താ സെ​ല്ലി​ലെ​ത്തി​യ രാ​ധി​ക​യോ​ട് ത​ൽ​ക്കാ​ല​ത്തേ​ക്ക് വീ​ട്ടി​ൽ നി​ന്ന് മാ​റി കു​ടും​ബ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ വ​നി​താ സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ രാ​ധി​ക​യെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി ആ​ക്ര​മ​ണം തു​ട​ർ​ന്ന ഷി​ജു വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ളും ത​ക​ർ​ത്തു. ഇ​ത​റി​ഞ്ഞ് പോ​ലീ​സെ​ത്തി പ​ല​ത​വ​ണ ഷി​ജു​വി​നെ പോ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ട് പോ​യെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി വീ​ണ്ടും ആ​ക്ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 15 ന് ​വീ​ട്ടി​ലെ​ത്തി​യ ഷി​ജു രാ​ധി​ക​യു​ടെ അ​മ്മ ലീ​ല​യെ​യും അ​മ്മൂ​മ്മ​യെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.
മ​ർ​ദ​നം തു​ട​രു​ന്ന​തി​നി​ട​യി​ൽ റ​ബ​ർ​തോ​ട്ട​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ട ഇ​വ​ർ രാ​ത്രി മു​ഴു​വ​ൽ റ​ബ​ർ തോ​ട്ട​ത്തി​ലെ കു​റ്റി​ക്കാ​ട്ടി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. നി​ര​ന്ത​ര പീ​ഡ​ന​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ധി​ക ക​ഴി​ഞ്ഞ 26 ന് ​ആ​ത്മ​ഹ​ത്യ​ക്കൂ​റി​പ്പെ​ഴു​തി വ​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.
രാ​ധി​ക​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഭ​ർ​ത്താ​വ് ഷി​ജു​വി​ന് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ല. മ​ര​ണ​ശേ​ഷം കേ​സി​ന്‍റെ അ​ന്വേ​ഷ​ണം നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ഏ​റ്റെ​ടു​ത്തെ​ങ്കി​ലും നാ​ളി​തു​വ​രെ രാ​ധി​ക​യു​ടെ വീ​ട്ടി​ലെ​ത്താ​ൻ ഡി​വൈ​എ​സ്പി ത​യാ​റാ​യി​ട്ടി​ല്ല.
ഡി​വൈ​എ​സ്പി​യെ കാ​ണാ​നാ​യി രാ​ധി​ക​യു​ടെ സ​ഹോ​ദ​ര​ൻ ദി​ലീ​പ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും കാ​ണാ​ൻ ഡി​വൈ​എ​സ്പി കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞു.​ഡി​വൈ​എ​സ്പി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.