വ​യോ​ധി​ക​യ്ക്ക് ര​ക്ഷ​ക​രാ​യി പി​ങ്ക് പോ​ലീ​സ്
Saturday, September 21, 2019 1:01 AM IST
കഴക്കൂട്ടം: മേ​നം​കു​ളം ചി​റ്റാ​റ്റു​മു​ക്ക് മ​ഞ്ഞ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ അ​നാ​ഥ​യും മാ​നോ ദൗ​ർ​ബ​ല്യ​മു​ള്ള തൊ​ണ്ണൂ​റ് വ​യ​സാ​യ സൗ​ദ ബീ​വി​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പി​ങ്ക് പോ​ലീ​സ്.
പി​ങ്ക് പോ​ലീ​സ് വ​നി​ത സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷ​മി ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി​ങ്ക് പോ​ലീ​സ് പി​ങ്ക് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ളം ചി​റ്റാ​റ്റു​മു​ക്ക് മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ എ​ത്തി സൗ​ദ​ബീ​വി​യെ കാ​ണു​ക​യും ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.
നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും ഉ​പ​ദ്ര​വി​ക്കു​മെ​ന്നും വി​സ​ർ​ജ്യ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യു​മെ​ന്നും മ​റ്റും അ​യ​ൽ​വാ​സി​ക​ൾ പ​രാ​തി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. വ​നി​താ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ വ​നി​താ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ​ശി​ക​ല, അ​ശ്വ​തി, ര​ജ​നി എ​ന്നി​വ​ർ പി​ങ്ക് പോ​ലീ​സ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു.