വീ​ടി​നു സ​മീ​പം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത​ംവാർന്നു കി​ട​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, October 13, 2019 1:34 AM IST
നെ​ടു​മ​ങ്ങാ​ട് : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു പി​ന്നി​ലെ മ​തി​ലി​ൽ നി​ന്നു വീ​ണ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മു​ദാ​ക്ക​ൽ വി​ല്ലേ​ജി​ൽ ചെ​മ്പൂ​ര് മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം റം​സി മ​ൻ​സി​ലി​ൽ റാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ൻ (20) ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ ആ​നാ​ട് വേ​മൂ​ട്ടി​ൽ ഒ​രു വീ​ടി​ന്‍റെ അ​ഞ്ച് മീ​റ്റ​ർ ഉ​യ​ര​മു​ള്ള ചു​റ്റു​മ​തി​ലി​ൽ നി​ന്നാ​ണ് ഇ​യാ​ൾ വീ​ണ​താ​യി പ​റ​യു​ന്ന​ത്. വീ​ടി​ന​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ലൂ​ടെ പി​ൻ ഭാ​ഗ​ത്തെ​ത്തി​യ ഇ​യാ​ൾ മ​തി​ലി​ലൂ​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ട്ടു​വ​ള​പ്പി​ലെ കോ​ൺ​ക്രീ​റ്റ് ത​റ​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ​താ​കാ​മെ​ന്നാ​ണ് സൂ​ച​ന.

മു​റ്റ​ത്ത് ര​ക്തം ത​ളം കെ​ട്ടി​ക്കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ഗൃ​ഹ​നാ​ഥ​ൻ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കു​മ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന യു​വാ​വി​നെ​യാ​ണു ക​ണ്ട​ത്. ഗൃ​ഹ​നാ​ഥ​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര വാ​സി​ക​ളും പോ​ലീ​സും എ​ത്തി ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

യു​വാ​വി​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന മൊ​ബൈ​ൽ ഫോ​ൺ സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ല്പം മാ​റി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും ക​ണ്ടെ​ത്തി. രാ​ത്രി ഒ​രു മ​ണി​ക്ക് മൊ​ബൈ​ലി​ൽ സം​സാ​രി​ച്ച് കൊ​ണ്ട് ബൈ​ക്ക് ഓ​ടി​ച്ചു വ​രു​ന്ന യു​വാ​വി​ന്‍റെ ദൃ​ശ്യം സ​മീ​പ​ത്തെ സി​സി ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​താ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.