അ​നാ​വ​ശ്യ​ പി​ഴ ചു​മ​ത്ത​ൽ: 29ന് ​ ജി​ല്ല​യി​ൽ ക​ട​കള​ട​ച്ച് പ്ര​തി​ഷേ​ധം
Friday, October 18, 2019 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി 29ന് ​ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച് പ്ര​തി​ഷേ​ധ മാ​ർ​ച്ചും സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്നു സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ​ല രാ​മ​ച​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​റ്റി​ൽ തീ​ർ​പ്പാ​ക്കി​യ നി​കു​തി​ക​ൾ​ക്ക് 2011 മു​ത​ൽ ല​ക്ഷ​ക്ക​ണ​ത്തി​നു രൂ​പ​യു​ടെ പി​ഴ​യാ​ണ് ചു​മ​ത്തു​ന്ന​ത്. ഇ​തി​നാ​യി ന​ൽ​കി​യ നോ​ട്ടീ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 29ന് ​ജി​ല്ല​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​റ്റ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് വ​ർ​ഷം​തോ​റും ക​ണ​ക്കു​തീ​ർ​ത്ത് നി​കു​തി അ​ട​ച്ച​വ​ർ​ക്കാ​ണ് 2017 വ​രെ പി​ഴ​യാ​യി ല​ക്ഷ​ങ്ങ​ൾ വീ​ണ്ടും അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്. വാ​റ്റ് നി​യ​മ​പ്ര​കാ​രം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​വ​സ്തു​ക്ക​ൾ ജ​പ്തി ചെ​യ്യും. ഈ ​നി​ല​യി​ൽ വ്യാ​പാ​രി​ക​ൾ ജ​പ്തി​യു​ടെ​യും അ​ത്മ​ഹ​ത്യ​യു​ടെ​യും ഭീ​ഷ​ണി​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ പ്ര​ള​യ​സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യി. ഓ​ണ​ക്കാ​ല​ത്ത് ക​ച്ച​വ​ടം കു​റ​ഞ്ഞ​പ്പോ​ൾ നി​കു​തി​യും കു​റ​ഞ്ഞു. ഇ​ത് നി​കു​തി വെ​ട്ടി​ച്ച​തു മൂ​ല​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

തു​ട​ർ​ന്ന് നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ട​ക​ൾ​ക്കു മു​ന്നി​ൽ നി​ർ​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ഒ​റ്റ നി​കു​തി​യെ​ന്ന സ​ന്പ്ര​ദാ​യം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി ത​ട​സ​മി​ല്ലാ​തെ വ്യാ​പാ​രം ന​ട​ത്താ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 29ന് ​ക​ട​യ​ട​പ്പി​നു പി​ന്നാ​ലെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ വെ​ള്ള​റ​ട രാ​ജേ​ന്ദ്ര​ൻ, വൈ. ​വി​ജ​യ​ൻ, ജോ​ഷി​ബാ​സു തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.