പി​ണ​റാ​യി മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ലോ​ക്​സ​ഭ​ാ തെരഞ്ഞെടുപ്പിനേ​ക്കാ​ൾ ദ​യ​നീ​യ തോ​ൽവി​: എ.കെ.ആ​ന്‍റ​ണി
Saturday, October 19, 2019 12:38 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ശ്വാ​സി​ക​ളോ​ട് ഏ​റ്റു​പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ദ​യ​നീ​യ തോ​ൽ​വി​യു​ണ്ടാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി. തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി​യി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളെ പ​റ്റി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യേ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ഠം പ​ഠി​പ്പി​ക്ക​ണം. യു​വ​തീ പ്ര​വേ​ശ​ത്തി​ന് കോ​ട​തി​വി​ധി വ​ന്ന​തോ​ടെ ആ​രെ​തി​ർ​ത്താ​ലും വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് പി​ണ​റാ​യി പ്ര​ഖ്യാ​പി​ച്ചു. യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ലാ​ത്തി​ചാ​ർ​ജും മ​ർ​ദ​ന​വു​മു​ണ്ടാ​യി. ഭൂ​രി​പ​ക്ഷ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ എ​തി​രാ​യി വോ​ട്ടു ചെ​യ്ത​തോ​ടെ 20-ൽ 19 ​ലോ​ക്സ​ഭാ സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് തോ​റ്റു.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​ക്കാ​ൻ കാ​ര​ണം ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ​ടു​ത്ത തെ​റ്റാ​യ നി​ല​പാ​ടാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. അ​തു പോ​രാ, ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ന​ട​ത്തി​യ എ​ടു​ത്തു​ചാ​ട്ടം തെ​റ്റാ​യി​പ്പോ​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​യ​ണം. തെ​റ്റു പ​റ്റി​യോ, തെ​റ്റു തി​രു​ത്താ​ൻ ത​യാ​റു​ണ്ടോ​യെ​ന്ന് പി​ണ​റാ​യി പ​റ​യ​ണം. മൗ​നി​യാ​യി​രു​ന്ന് പി​ണ​റാ​യി പ​റ്റി​ക്കാ​ൻ നോ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ട​തി​തൊ​ട്ട് പാ​ർ​ല​മെ​ന്‍റു​വ​രെ നി​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​നാ​യി പോ​രാ​ടു​മെ​ന്ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​സം​ഗി​ച്ചു. അ​ധി​കാ​ര​ത്തി​ലെ​ത്തി അ​ഞ്ചു​മാ​സ​മാ​യി​ട്ടും ഇ​തേ​വ​രെ ഒ​ന്നും ചെ​യ്യാ​തെ വി​ശ്വാ​സി​ക​ളെ ക​ബ​ളി​പ്പി​ച്ചു. തി​ക​ഞ്ഞ വ​ഞ്ച​ന​യാ​ണ് മോ​ദി കാ​ട്ടി​യ​ത്. മോ​ദി ജ​ന​ങ്ങ​ളെ പ​റ്റി​ച്ച​തി​ന് കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ അ​ടി​ത്ത​റ​യി​ള​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​രേ​ന്ദ്ര​മോ​ദി​യും അ​മി​ത്ഷാ​യും ആ​ർ​എ​സ്എ​സും ചേ​ർ​ന്ന് ഇ​ന്ത്യ​യെ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​ത​ണ​മെ​ന്നാ​ണ് ആ​ർ​എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​തി​യാ​ൽ മ​തേ​ത​ര​ത്വ​വും ബ​ഹു​സ്വ​ര​ത​യും ഇ​ല്ലാ​താ​കും. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും ന​ഷ്ട​പ്പെ​ടും. ഗാ​ന്ധി​ജി​യു​ടെ സ്ഥാ​നം ഇ​ടി​ച്ചു താ​ഴ്ത്താ​നും ഉ​യ​ർ​ന്ന പീ​ഠ​ത്തി​ൽ സ​ർ​വ​ക്ക​റെ ഇ​രു​ത്താ​നും ശ്ര​മി​ക്കു​ന്ന​തി​നൊ​പ്പം ഗാ​ന്ധി​ജി​യെ വ​ധി​ച്ച ഗോ​ഡ്സേ​ക്ക് വ​ട​ക്കേ ഇ​ന്ത്യ​യി​ലു​ട​നീ​ളം ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​ർ, കെ.​മു​ര​ളീ​ധ​ര​ൻ എം​പി, എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി, വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, ത​ന്പാ​നൂ​ർ ര​വി, ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം മു​ൻ മു​ഖ്യ​മ​ന്ത്രി ആ​ർ. ശ​ങ്ക​റി​ന്‍റെ വീ​ട് എ.​കെ. ആ​ന്‍റ​ണി​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു.