പ്ര​തി​പ​ക്ഷം സ​മു​ദാ​യ​ങ്ങ​ളെ വോ​ട്ടി​നാ​യി കൂ​ട്ടു​പി​ടി​ക്കു​ന്നു: വി​എ​സ്
Saturday, October 19, 2019 12:38 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​നെ​തി​രെ വി​മ​ർ​ശി​ക്കാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്ര​തി​പ​ക്ഷം സ​മു​ദാ​യ​ങ്ങ​ളെ വോ​ട്ടി​നാ​യി കൂ​ട്ടു​പി​ടി​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. വി​ക​സ​ന രം​ഗ​ത്ത് കേ​ര​ളം വ​ൻ മു​ന്നേ​റ്റ​മാ​ണ് കൈ​വ​രി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ല്ലാ രം​ഗ​ങ്ങ​ളി​ലും കു​റ്റ​മ​റ്റ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​യ്ക്കു​ന്ന​ത്. നാ​യ​ർ സ​മു​ദാ​യ​ത്തെ കൂ​ട്ടു​പി​ടി​ച്ചും പ​ള്ളി​മേ​ട​ക​ൾ ക​യ​റി​യി​റ​ങ്ങി​യും ശ​ബ​രി​മ​ല​യി​ൽ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ച്ചും ഉ​ണ്ട​യി​ല്ലാ വെ​ടി​ക​ൾ വ​യ്ക്കു​ക​യാ​ണു പ്ര​തി​പ​ക്ഷ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം കു​റ​വ​ൻ​കോ​ണം ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ.
കേ​ര​ള​ത്തി​ന് പ്ര​ള​യ ദു​ര​ന്ത സ​ഹാ​യ​ങ്ങ​ൾ ലാ​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി അ​തി​നു ത​ട​സം സൃ​ഷ്ടി​ച്ച​വ​രാ​ണ് ബി​ജെ​പി. അ​വ​രു​ടെ വാ​ലി​ൽ തൂ​ങ്ങി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ന​ട​പ്പ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ​ത​ന്നെ അ​വ​ർ ത​യാ​റ​ല്ല. അ​തി​നു പ​ക​രം, സാ​മു​ദാ​യി​ക​മാ​യും വ​ർ​ഗീ​യ​മാ​യും ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന ബി​ജെ​പി​യോ​ട് ചേ​ർ​ന്ന് അ​വ​രു​ടെ അ​ജ​ണ്ട​ക​ൾ​ക്കും വേ​ണ്ടി സം​സാ​രി​ക്കു​ക​യാ​ണു യു​ഡി​എ​ഫ് എ​ന്നും വി​എ​സ് പ​റ​ഞ്ഞു.