പാ​റ​ശാ​ല കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി
Sunday, October 20, 2019 12:01 AM IST
പാ​റ​ശാ​ല : ദൈ​വ വ​ച​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്ക​ണ​മെ​ന്നും കു​ടും​ബ ബ​ന്ധ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു ജീ​വി​തം ന​യി​ക്ക​ണ​മെ​ന്നും യേ​ശു ക്രി​സ്തു​വി​നെ മാ​റ്റി നി​ർ​ത്തി​യു​ള്ള ജീ​വി​ത​മാ​ണ് അ​പ​ച​യ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് പ​റ​ഞ്ഞു. അ​ഞ്ചാ​മ​ത് പാ​റ​ശാ​ല കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നംചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​പൗ​ലോ​സ് ന​ൽ​കി​യ ബൈ​ബി​ൾ രൂ​പ​താധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ യാ​സേ​ബി​യോ​സ് പ്ര​തി​ഷ്ഠ​ന​ട​ത്തി ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മൂ​ന്ന്ദി​വ​സ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും.