ക​ർ​ഷ​ക അ​നു​ഭ​വ സ​മ്മേ​ള​നം23 ന്
Sunday, October 20, 2019 12:04 AM IST
നെ​ടു​മ​ങ്ങാ​ട് : താ​ലൂ​ക്കി​ലെ ക​ർ​ഷ​ക​രു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തി​നും സ​ഹ​ക​ര​ണ കാ​ർ​ഷി​ക സ്വ​യം​സം​രം​ഭ​ക പ​ദ്ധ​തി​ക​ൾ​ക്കും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റി​വ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലോ​ട് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു.​യാ​ഥാ​ർ​ത്ഥ ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് വി​ല്ക്കാ​നു​ള്ള വി​പ​ണി ഒ​രു​ക്ക​ലും ബാ​ങ്കി​ന്റെ ല​ക്ഷ്യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ഞ്ജ​യ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കൃ​ഷി​ഭ​വ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ നൂ​റി​ലേ​റെ കൃ​ഷി​ക്കാ​രെ ഏ​കോ​പി​പ്പി​ച്ച് ക​ർ​ഷ​ക അ​നു​ഭ​വ സ​മ്മേ​ള​നം23 ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ത്തും.​ഡ​യ​റ​ക്ട​ർ വ​ട​ക്കേ​ക്കോ​ണം ബാ​ബു, ആ​ർ.​വൈ​ജു കു​മാ​ർ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.