ക​ന​ത്ത​മ​ഴ; കോ​വി​ല്ലൂ​ര്‍ തോ​ട് ക​ര​ക​വി​ഞ്ഞു, കൃഷിനാശം
Monday, October 21, 2019 12:39 AM IST
വെ​ള്ള​റ​ട: ശ​ക്ത​മാ​യ മ​ഴ​യി​ൽ കോ​വി​ല്ലൂ​ര്‍ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി.

കോ​വി​ല്ലൂ​ര്‍ മൂ​ന്നാ​റ്റു​മു​ക്കി​ല്‍ ഷാ​ജി​യു​ടെ വീ​ട്ടി​ലാ​ണ് വെ​ള്ളം ക​യ​റി​ത്. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഷാ​ജി​യെ​യും കു​ടും​ബ​ത്തെ​യും മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ കോ​വി​ലൂ​ര്‍ തോ​ടി​ന്‍റെ ക​ര​ഇ​ടി​ഞ്ഞ് കോ​വീ​ല്ലൂ​ര്‍ മീ​തിതു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ള്‍​ക്കു സ​മീ​പ​ത്തേ​ക്കു വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. മീ​തി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു തോ​ട്ടി​ല്‍ നി​ന്നു വെ​ള്ളംകയറി കൃഷി നശിച്ചു.