ബി​ജെ​പി ഏ​രി​യാ സെ​ക്ര​ട്ട​റി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Monday, October 21, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ഏ​രി​യാ സെ​ക്ര​ട്ട​റി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​ത്തി​ന് പി​ൻ​വ​ശ​ത്ത് പ​ന​ച്ചി​മൂ​ട് ലൈ​നി​ൽ വ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചിന് പ​ട്ടം ഏ​രി​യാ സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ വീ​ടു ക​യ​റി വോ​ട്ടു ചോ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന് അ​ക്ര​മ​വു​മു​ണ്ടാ​യ​ത്.
പ​രി​ക്കേ​റ്റ പ​ത്മ​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​സ്. സു​രേ​ഷ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.