നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ​ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Wednesday, October 23, 2019 12:24 AM IST
അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.
പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഷൈ​ൻ​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.
ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നെ​ക്കു​റി​ച്ച് ല​ഭി​ച്ച നി​ര​വ​ധി പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​ത്. ഓ​ഫീ​സി​ൽ പ​രാ​തി​ക​ളും സം​ശ​ങ്ങ​ളു​മാ​യെ​ത്തു​ന്ന സ്കൂ​ള​ധി​കൃ​ത​രോ​ട് മോ​ശം ഭാ​ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും പ​രാ​തി​ക​ൾ​ക്ക് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലാ​യെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി​ക​ൾ. പ​രി​ശോ​ധ​ന​യി​ൽ 2013 മു​ത​ലു​ള്ള എ​ണ്ണൂ​റി​ല​ധി​കം ഫ​യ​ലു​ക​ൾ തീ​ർ​പ്പ് ക​ല​പ്പി​ക്കാ​തെ ഓ​ഫീ​സി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പ​രാ​തി ന​ൽ​കി​യ 15 പേ​രെ നേ​രി​ട്ട് വി​ളി​ച്ച് വ​രു​ത്തി മൊ​ഴി​യെ​ടു​ത്തു.
വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ര​ണ്ട് മാ​സം മു​ന്പ് ഓ​ഫീ​സി​ൽ മ​ദ്യ​പി​ച്ച് കൊ​ണ്ടി​രു​ന്ന ഡി​ഓ​യെ പി​ടി​കൂ​ടി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.