മി​ൽ​ക്ക് എ​ടി​എ​മ്മിന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, October 23, 2019 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: മി​ൽ​കോ​യു​ടെ ആ​ദ്യ മി​ൽ​ക്ക് എ​ടി​എ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ത്തും.​കീ​ഴാ​റ്റി​ങ്ങ​ൽ മി​ൽ​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ വീ​ര​ളം ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന മി​ൽ​ക്ക് എ​ടി​എ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ണം ഉ​പ​യോ​ഗി​ച്ചോ മി​ൽ​കോ ന​ൽ​കു​ന്ന കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ൽ വാ​ങ്ങാ​ൻ സൗ​ക​ര്യ​മു​ണ്ട്. കാ​ർ​ഡ് റീ​ച്ചാ​ർ​ജ് ചെ​യ്യാ​നും എ​ടി​എ​മ്മി​ലൂ​ടെ സാ​ധി​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ജൈ​വ ഫീ​ഡ് ആ​ൻ​ഡ് ഫോ​ഡ​ർ കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ക്കും. എ​ടി​എ​മ്മി​ലൂ​ടെ​യു​ള്ള ആ​ദ്യ വി​ൽ​പ്പ​ന ബി.​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.