വ്യാ​വ​സാ​യി​ക പ​രി​ശി​ല​ന​കേ​ന്ദ്ര​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Friday, November 15, 2019 12:52 AM IST
പാ​റ​ശാ​ല: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം വാ​ണി​ജ്യ​വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍​പ​റ​ഞ്ഞു. വ്യാ​വ​സാ​യ​പ​രി​ശീ​ന​കേ​ന്ദ്ര​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്രാ​നി​ല​വാ​ര​ത്തി​ലേ​യ്ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ധ​നു​വ​ച്ച​പു​രം ഐ​ടി​ഐ​യി​ല്‍ ന​ട​ത്തി​യ ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി​പി രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.
കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന ഐ ​ടി​ഐ​യാ​ണ് ധ​നു​വ​ച്ച പു​രം. 67 കോ​ടി രൂ​പ​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ആ​ണ്പ​ദ്ധ​തി​ക്കാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഒ​ന്നാം​ഘ​ട്ട​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 11.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ഹെ​ത​ര്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി എ​ന്ന​സ്ഥാ​പ​ന​ത്തി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.​
ഒ​ന്നാം​ഘ​ട്ടം പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ധു​നി​ക പ​ഠ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ​സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി​ക​ള്‍, വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍, സെ​മി​നാ​ര്‍ ഹാ​ളു​ക​ള്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, മ​ഴ​വെ​ള്ള​സം​ഭ​ര​ണ സം​വി​ധാ​നം, സെ​ക്യൂ​രി​റ്റി ക്യാ​ബി​നോ​ട്കൂ​ടി​യ ക​വാ​ടം, മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​കം, ന​ല്ല ഗു​ണ​മേ​ന്മ​യു​ള്ള ഫ​ര്‍​ണി​ഷിം​ഗ്,ജ​ന​റേ​റ്റ​ര്‍ സം​വി​ധാ​നം, പ​വ​ര്‍ യൂ​ണി​റ്റ്, തു​ട​ങ്ങി എ​ല്ലാ​വി​ധ ആ​ധു​നി​ക​സ​ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടെ​യു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​മാ​ണ് നി​ര്‍​മി​ക്കു​ക. സി.​കെ. ഹ​രി​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ൻ​സ​ല​ന്‍ എം ​എ​ല്‍ എ , ​നെ​യ്യ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്യൂ. ആ​ര്‍. ഹീ​ബ, ഐ ​ടി ഐ ​ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍,കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ. ​ലേ​ഖ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.