അ​യ​ൽ​പ​ക്ക സു​ഹൃ​ത് വി​ദ്യാ​ല​യ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Friday, November 15, 2019 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ഴ്ച പ​രി​മി​ത​ർ​ക്കു​ള്ള വി​ദ്യാ​ല​യ​വും തൊ​ട്ട​ടു​ത്തു​ള്ള പൊ​തു​വി​ദ്യാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് വ​ഴു​ത​ക്കാ​ട് കാ​ഴ്ച​പ​രി​മി​ത വി​ദ്യാ​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി. അ​യ​ൽ​പ​ക്ക സു​ഹൃ​ത് വി​ദ്യാ​ല​യ പ​ദ്ധ​തി എ​ന്നു പേ​രി​ട്ട പ​ദ്ധ​തി ശി​ശു​ദി​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്ത​വ​ണ ശി​ശു​ദി​നം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കും. പ​രി​സ​ര​ത്തു​ള്ള പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ കാ​ഴ്ച പ​രി​മി​ത​ർ​ക്കു​ള്ള വി​ദ്യാ​ല​യ​ത്തി​ലെ​ത്തി സ​മാ​ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​മാ​യി ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഒ​രു കാ​ല​യ​ള​വി​ൽ പ​ര​മാ​വ​ധി ഏ​ഴു സ്കൂ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കാ​ഴ്ച പ​രി​മി​തി നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള സ്കൂ​ളു​ക​ൾ​ക്കാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​യി വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സാ​മൂ​ഹി​ക ബോ​ധം മി​ക​ച്ച രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. അ​തി​നാ​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.