പീ​ഡ​ന​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, November 16, 2019 12:42 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക‍​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ മാ​ര്‍​ച്ച് നാ​ലി​നു ന​ട​ന്ന സം​ഭ​വ​ത്തി​ൽ പു​ല്ല​മ്പാ​റ വെ​ള്ളു​മ​ണ്ണ​ടി വ​ട്ട​യം ല​ക്ഷം വീ​ട് കോ​ള​നി​യി​ല്‍ ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ റ​ജി(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ നാ​ട്ടി​ല്‍ സ്ഥി​ര​മാ​യി വ​ന്നു​പോ​കാ​റു​ണ്ടെന്ന് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റ​ജി​യെ വീ​ട്ടി​ൽ നി​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി.​ജ​യ​ന്‍, എ​സ്ഐ അ​ജി​കു​മാ​ര​ന്‍ നാ​യ​ര്‍, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ മ​ഹേ​ഷ്, സു​ദീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ പൊ​തു​പ​രി​പാ​ടി​ക​ൾ
റ​ദ് ചെ​യ്തു

ആ​റ്റി​ങ്ങ​ൽ: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​യു​ടെ 30 വ​രെ​യു​ള്ള മു​ഴു​വ​ൻ പൊ​തു​പ​രി​പാ​ടി​ക​ളും റ​ദ് ചെ​യ്ത​താ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.