ടെ​ക്നോ​പാ​ർ​ക്ക് ക​ന്പ​നി​യു​ടെ സോ​ഫ്റ്റ്‌വെ​യ​ർ വി​യ​റ്റ്നാ​മി​ലേ​ക്ക്
Saturday, November 16, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ക്ക​റ്റിം​ഗ് അ​ന​ലി​റ്റി​ക്സ് ആ​ന്‍​ഡ് ഓ​ട്ടോ​മേ​ഷ​ൻ ക​ന്പ​നി​യാ​യ ഫ്ളൈ​ടെ​ക്സ്റ്റ് ത​യാ​റാ​ക്കി​യ സോ​ഫ്റ്റ്‌​വെ​യ​ർ വി​യ​റ്റ്നാ​മി​ലേ​ക്ക്. ഫ്ളൈ​ടെ​ക്സ്റ്റി​ന്‍റെ സോ​ഫ്റ്റ്‌​വെ​യ​ർ ഉ​ത്പ​ന്ന​മാ​യ നി​യോ​ണ്‍-​ഡി എ​ക്സ് വി​യ​റ്റ്നാ​മി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ടെ​ലി​കോം സേ​വ​ന ദാ​താ​വാ​യ വി​നാ​ഫോ​ണു​മാ​യാ​ണ് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്.
മൂ​ന്നു​കോ​ടി​യി​ലേ​റെ വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച വ്യ​ക്തി​ഗ​ത സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ് ഫ്ളൈ​ടെ​ക്സ്റ്റി​ന്‍റെ ഇ​ന്‍റ​ലി​ജ​ന്‍റ് മാ​ർ​ക്ക​റ്റിം​ഗ് ടെ​ക്നോ​ള​ജി സ​ഹാ​യി​ക്കു​മെ​ന്ന് വി​നോ​ഫോ​ണ്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഗു​യെ​ൻ ഹോ​വാ​ങ് ഹാ​യ് പ​റ​ഞ്ഞു.