പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Sunday, November 17, 2019 12:18 AM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.
മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​ഞ്ഞ എ​ട്ട് മാ​സ​മാ​യി വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ലും ,കേ​ര​ളോ​ത്സ​വ​ത്തി​ന് സ്വാ​ഗ​ത സം​ഘം വി​ളി​ച്ച് ചേ​ർ​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ലും, പ​ഞ്ചാ​യ​ത്തി​ലും, ആ​ശു​പ​ത്രി​യി​ലും , മാ​ർ​ക്ക​റ്റി​ലും, അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്.​

പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം ഉ​ച്ച​യോ​ടെ അ​വ​സ​നാ​നി​പ്പി​ച്ചു. ഉ​പ​രോ​ധ​സ​മ​ര​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി, എം.​ആ​ർ. ബൈ​ജു ,സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ ,എ.​സു​കു​മാ​ര​ൻ നാ​യ​ർ, എ​സ്.​എം.​സെ​യ്ദ് ,പി.​മി​നി, ജെ. ​ഫ​സീ​ല ,സ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .