പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ കി​ട​ന്ന ടി​പ്പ​റി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Monday, November 18, 2019 12:14 AM IST
നേ​മം: നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ പോ​ലീ​സ് പി​ടി​ച്ചി​ട്ട ടി​പ്പ​റി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റോ​ടി​ച്ചി​രു​ന്ന പു​ന്ന​മൂ​ട് കേ​ളേ​ശ്വ​രം സ്വ​ദേ​ശി മാ​ധ​വ​ൻ (55) ആ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ണ്ണ് ക​ട​ത്തി​യ​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി​യ ലോ​റി​ക​ളി​ൽ ഒ​ര​ണ്ണെ​ത്തി​ന്‍റെ പി​ന്നി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ടാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​കാ​ര​ണം റോ​ഡ​രി​കി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​ടു​ന്ന​ത്. ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു. മ​ണ്ണ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​മം പോ​ലീ​സ് എ​ടു​ക്കു​ന്ന കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ ജി​യോ​ള​ജി വ​കു​പ്പ് കാ​ല​താ​മ​സം വ​രു​ത്തു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഇ​തു​കാ​ര​ണ​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കി​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഇ​ങ്ങ​നെ പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.