ഓ​ട്ടോ​റി​ക്ഷ വെ​ള്ള​ക്കെ​ട്ടി​ല്‍​പ്പെ​ട്ടു ;​ യാത്രക്കാർക്ക് ഫ​യ​ര്‍​ഫോ​ഴ്സ് തു​ണ​യാ​യി
Monday, November 18, 2019 12:14 AM IST
പേ​രൂ​ര്‍​ക്ക​ട: മ​ഴ​വെ​ള്ള​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷാ യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഫ​യ​ര്‍​ഫോ​ഴ്സ് തു​ണ​യാ​യി.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പം ത​മ്പു​രാ​ന്‍ മു​ക്ക് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം.കു​ന്നു​കു​ഴി സ്വ​ദേ​ശി​യാ​യ വി​ജി പ്ര​ശാ​ന്ത് (33), മ​ക്ക​ളാ​യ നി​വേ​ദ് (10), നീ​ര​ജ് (6) എ​ന്നി​വ​രാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി​യ​ത്. കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി​വേ​ണു​വി​ന്‍റെ ഓ​ട്ടോ​യി​ലാ​ണ് ഇ​വ​ര്‍ യാ​ത്ര ചെ​യ്ത​ത്. ത​മ്പു​രാ​ന്‍​മു​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ എ​ന്‍​ജി​ന്‍ നി​ന്നു​പോ​കു​ക​യും മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഇ​ര​ച്ച് ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ ക​യ​റു​ക​യു​മാ​യി​രു​ന്നു. എ​ന്‍​ജി​ന്‍ നി​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കാ​ന്‍ തു​ട​ങ്ങി. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് അ​സിസ്റ്റന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് ഫ്രാ​ന്‍​സി​സ്, ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.