കു​ന്ന​ത്തു​കാ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, November 18, 2019 12:16 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ത്തും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി പ​ദ്ധ​തി നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. വി.​എ​സ്. സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 18 കോ​ടി രൂ​പാ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.നെ​യ്യാ​റി​ലെ പ​ഴ​മ​ല​യി​ല്‍ നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച് മ​ണ​വാ​രി​യി​ലെ ട്രീ​റ്റു​മെ​ന്‍റ് പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം കോ​ട്ടു​ക്കോ​ണ​ത്ത് ഓ​വ​ര്‍ ഹെ​ഡ് ടാ​ങ്കി​ൽ നി​ന്ന് കു​ടി​വെ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്.
ടാ​ങ്കി​ന്‍റെ​യും മ​റ്റ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു ത​ന്നെ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ന്ന​തി​നാ​ല്‍ ഉ​ദ്ഘാ​ട​നം മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.