ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സ​മു​ദാ​യ സം​ഗ​മം ; വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Tuesday, November 19, 2019 12:21 AM IST
നെ​ടു​മ​ങ്ങാ​ട്: സ​മ​നീ​തി, അ​ധി​ക​ര​ത്തി​ല്‍ പ​ങ്കാ​ളി​ത്തം തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സ​മു​ദാ​യ സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​ന​യി​ല്‍ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.
ഏ​ലി​യാ​പു​രം ക​ര്‍​മ്മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ നെ​ടു​മ​ങ്ങാ​ട് റീ​ജി​യ​ന്‍ കോ -​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​റൂ​ഫ​സ് പ​യ​സ​ലി​ന്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ. ​മോ​ഹ​ന​ന് ഫ്ളാ​ഗ് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ത്തി​ന്‍ സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​വാ​ന്‍ കേ​ര​ള​ത്തി​ല്‍ മാ​റി​മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​തി​ഞ്ജാ ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​നാ വി​കാ​രി ഫാ.​സി​റി​ല്‍ ഹാ​രി​സ്, കെ​സി​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ.​അ​നീ​ഷ് ജോ​ര്‍​ജ് , കെ​എ​ല്‍​സി​ഡ​ബ്ല്യു​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല്‍​ഫോ​ണ്‍​സ ആ​ന്‍റി​ല്‍​സ്, ആ​നി​മേ​റ്റ​ര്‍ എ​ഫ്. മോ​ഹ​ന്‍ , കെ​എ​ല്‍​സി​എ നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി ​ബി​ജു , ഫൊ​റോ​ന സെ​ക്ര​ട്ട​റി എം. ​പി. സു​ല​ജ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​വി​ളം​ബ​ര ജാ​ഥ നെ​ടു​മ​ങ്ങാ​ട്ട് സ​മാ​പി​ച്ചു.