ജ​നു​വ​രി മു​ത​ൽ എ​ല്ലാ ക്ലാ​സ്റൂ​മു​ക​ളി​ലും ലൈ​ബ്ര​റി: വി.​കെ. മ​ധു
Wednesday, November 20, 2019 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: "സ​ർ​ഗ​വാ​യ​ന സ​മ്പൂ​ർ​ണ വാ​യ​ന'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഒ​ന്നു​മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു പ​റ​ഞ്ഞു. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ലൈ​ബ്ര​റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ജി​ല്ല​യി​ൽ 988 സ്കൂ​ളു​ക​ളി​ലാ​യി 10,601 ക്ലാ​സ് മു​റി​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​വ​യി​ൽ 7000 ക്ലാ​സ് മു​റി​ക​ളി​ൽ ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ചു ക​ഴി​ഞ്ഞു. അ​ടു​ത്ത​മാ​സം ത​ന്നെ ബാ​ക്കി​യു​ള്ള​വ സ​ജ്ജീ​ക​രി​ക്കു​മെ​ന്നും ഇ​തി​നാ​യി 10 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​മെ​ന്നും വി.​കെ. മ​ധു പ​റ​ഞ്ഞു.പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ക​ള​ക്ഷ​ൻ സെ​ന്‍റ​ർ പ​ട്ട​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ അ​ഞ്ച് ല​ക്ഷ​ത്തോ​ളം പു​സ്ത​ങ്ങ​ൾ നി​ല​വി​ൽ ല​ഭി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ 5000 പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യ​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.