വി​ദ്യാ​ര്‍​ഥി​ക​ള്‍ ജീ​വി​ത​ത്തി​ലും എപ്ല​സ് നേ​ട​ണം; മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്
Wednesday, November 20, 2019 12:18 AM IST
കാട്ടാക്കട: വി​ദ്യാ​ഭ്യാ​സ​ത്തി​ലും ജീ​വി​ത​ത്തി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കു​ന്ന ത​ല​മു​റ​യെ സൃ​ഷ്ടി​ക്ക​ലാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ​യ​ജ്ഞ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

കാ​ട്ടാ​ക്ക​ട​യെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങ് പ്ലാ​വൂ​ര്‍ ഗ​വ. ഹൈ​സ്കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നു​കോ​ടി രൂ​പ എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന പ്ലാ​വൂ​ര്‍ സ്കൂ​ളി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര​സാ​ങ്കേ​തി​ക ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച അ​ട​ല്‍ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. ര​മ​കു​മാ​രി, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ശ​ര​ത്ച​ന്ദ്ര​ന്‍ നാ​യ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി. ​മ​നോ​ജ് കു​മാ​ര്‍ , പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​ജ​വാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.