പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ കാ​ർ​മ​ൽ ഒ​ന്നാ​മ​ത്
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ലും യു​പി വി​ഭാ​ഗ​ത്തി​ലും എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പോ​യി​ന്‍റു പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 119 പോ​യി​ന്‍റും യു​പി വി​ഭാ​ഗ​ത്തി​ൽ 60 പോ​യി​ന്‍റു​മാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 128 പോ​യി​ന്‍റു​മാ​ണ് സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.
ഇ​രു​വി​ഭാ​ഗ​ത്തി​ലും ക​ടു​വ​യി​ൽ കെ​ടി​സി​ടി ഇ.​എം. എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 112 ഉം ​യു​പി​യി​ൽ 50 ഉം ​പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ​ത്.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്എ​സ്എ​സും (106 പോ​യി​ന്‍റ് ) യു​പി വി​ഭാ​ഗ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റും (39 പോ​യി​ന്‍റ് ) മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 111 പോ​യി​ന്‍റു​മാ​യി കോ​ട്ട​ണ്‍ ഹി​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 106 പോ​യി​ന്‍റു​മാ​യി പ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ കാ​ട്ടാ​ക്ക​ട


തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ​ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃതോത്സ​വ​ത്തി​ൽ 78 പോ​യി​ന്‍റു​മാ​യി കാ​ട്ടാ​ക്ക​ട ഉ​പ​ജി​ല്ല ചാ​ന്പ്യ​ന്മാ​രാ​യി. ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ൽ പാ​ലോ​ട് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 75 പോ​യി​ന്‍റു നേ​ടി​യ ബാ​ല​രാ​മ​പു​ര​മാ​ണ് മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​ത്. സം​സ്കൃ തോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ 88 പോ​യി​ന്‍റോ​ടെ ആ​റ്റി​ങ്ങ​ൽ കി​രീ​ട​ജേ​താ​ക്ക​ളാ​യ​പ്പോ​ൾ 86 പോ​യി​ന്‍റ് വീ​തം നേ​ടി​യ പാ​ലോ​ട്, നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല​ക​ൾ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 82 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം സൗ​ത്താ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​ത്.

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ കി​ളി​മാ​നൂ​രും ആ​റ്റി​ങ്ങ​ലും

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റ് നേ​ടി കി​ളി​മാ​നൂ​രും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 87 പോ​യി​ന്‍റ് നേ​ടി ആ​റ്റി​ങ്ങ​ലും ജേ​താ​ക്ക​ളാ​യി.യു​പി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ആ​റ്റി​ങ്ങ​ലി​ന് 63 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ പാ​ലോ​ടി​ന് 57 പോ​യി​ന്‍റും ല​ഭി​ച്ചു.
എ​ച്ച്എ​സ് വി​ഭാ​ഗം അ​റ​ബി​ക്കി​ൽ 84 പോ​യി​ന്‍റ് വീ​തം നേ​ടി തി​രു​വ​ന​ന്ത​പു​രം സൗ​ത്തും, നെ​ടു​മ​ങ്ങാ​ടും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു.
76 പോ​യി​ന്‍റു​ള്ള പാ​റ​ശാ​ല​യ്ക്കാ​ണ് മൂ​ന്നാം സ്ഥാ​നം.