മൂ​ന്ന് വ​യ​സു​കാ​രി​യു​ടെ കാതിൽ കു​ടു​ങ്ങി​യ ക​മ്മ​ൽ ഫ​യ​ർ ഫോ​ഴ്സ് ടീം ​വേ​ർ​പെ​ടു​ത്തി
Wednesday, December 11, 2019 12:56 AM IST
ആ​റ്റി​ങ്ങ​ൽ: മൂ​ന്ന് വ​യ​സു​കാ​രി​യു​ടെ കാതിൽ കു​ടു​ങ്ങി​യ ക​മ്മ​ൽ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ഫോ​ഴ്സ് ടീം ​വേ​ർ​പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച്ച മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ആ​റ്റി​ങ്ങ​ൽ കൊ​ടു​മ​ൺ മി​ലി​യി​ൽ സോ​നാ ശം​ഭു​വി​ന്‍റെ മ​ക​ൾ ശ​താ​ക്ഷി (3) യു​ടെ കാതിലാ​ണ് ക​മ്മ​ൽ ഒ​ടി​ഞ്ഞു കു​ടു​ങ്ങി നീ​രു​വ​ന്നത്.

കമ്മൽ ഊരാനാകാതെ വന്നതോടെ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ഫോ​ഴ്‌​സി​നെ സ​മീ​പി​ക്കുകയായിരുന്നു. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ ഫോ​ഴ്സ് ടീം ​കു​ഞ്ഞി​ന് ഒ​രു അ​പ​ക​ട​വും കൂ​ടാ​തെ ക​മ്മ​ൽ വേ​ർ​പെടു​ത്തി. ക​ട്ടിം​ഗ് പ്ല​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ടീം ​സു​ര​ക്ഷി​ത​മാ​യി കു​ഞ്ഞി​ന്‍റെ കാ​തി​ൽ​നി​ന്നും ക​മ്മ​ൽ വേ​ർ​പെ​ടു​ത്തി​യ​ത് .