ശാ​സ്ത്ര സെ​മി​നാ​റും ഉ​ത്ത​ര​മേ​ഖ​ല ക്വി​സ് മ​ത്സ​ര​വും
Wednesday, December 11, 2019 1:31 AM IST
ക​ണ്ണൂ​ർ: എ​സെ​ൻ​സ് ഗ്ലോ​ബ​ൽ ക​ണ്ണൂ​ർ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ വാ​ർ​ഷി​ക​പ​രി​പാ​ടി​യാ​യ ക്യൂ​രി​യ​സ് -2019 നോ​ട​നു​ബ​ന്ധി​ച്ച് ശാ​സ്ത്ര സ്വ​ത​ന്ത്ര​ചി​ന്താ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​മാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 14 ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ശാ​സ്ത്ര-​വി​ദ്യാ​ഭ്യാ​സ- സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഗാ​ന്ധി വ​ധം, വ​ന്ധ്യ​താ​ചി​കി​ത്സാ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍, ആ​യു​ര്‍​വേ​ദ​ത്തെ എ​ന്തു​കൊ​ണ്ട് അ​ശാ​സ്ത്രീ​യ ചി​കി​ത്സ​യാ​ക്കി മാ​റ്റു​ന്നു, ഹോ​മി​യോ​പ്പ​തി​യി​ലെ മാ​ഫി​യ​വ​ത്ക​ര​ണം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍, ഭാ​വി​സാ​ധ്യ​ത​ക​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് സം​വാ​ദം ന​ട​ക്കു​ക. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സി​ന്‍റെ ഉ​ത്ത​ര​മേ​ഖ​ലാ മ​ത്സ​ര​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. ഏ​ഴു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഓ​ൺ​ലൈ​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. 13 നാ​ണ് ര​ജി​സ്ട്രേ​ഷ​നു​ള്ള തീ​യ​തി.
.http://essenടglobal.com/office/manager/masterMindReg.php. ​എ​ന്ന​താ​ണ് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​ടി. വി​നോ​ദ്, പി.​വി. സോ​ഹ​ൻ, കെ. ​രാ​ഹു​ൽ, വി.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.