പോ​ലീ​സ് അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം
Wednesday, December 11, 2019 1:34 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​നും മി​ന്ന​ൽ പ​ണി​മു​ട​ക്കി​നും ഇ​ട​യാ​ക്കി​യ​ത് പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം. പ്ര​ക​ട​നം ന​ട​ക്കു​മ്പോ​ൾ സ്ഥി​ര​മാ​യി പോ​ലീ​സ് പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും സം​ഘ​ർ​ഷം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ബ​സ്‌​സ്റ്റാ​ൻ‌​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള നാ​ല് പോ​ലീ​സു​കാ​ർ മാ​ത്ര​മേ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ലാ​ൻ​ഡ് ഫോ​ൺ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​വ​രം അ​റി​യി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് ക​ഴി​ഞ്ഞ​തു​മി​ല്ല. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സു​കാ​ർ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്തു. എ​സ്ഐ​യെ വി​ളി​ച്ചി​ട്ടും ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യ​ത്. മൂ​ന്നു മ​ണി​ക്കൂ​ർ നേ​രം സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം നി​ല​നി​ന്ന ന​ഗ​ര​ത്തി​ൽ എ​ത്തി​യ​വ​ർ ക​ടു​ത്ത ഭീ​തി​യി​ലാ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ ഒ​ഴി​ഞ്ഞ് ന​ഗ​രം സാ​ധാ​ര​ണ​നി​ല​യി​ലാ​യ​ത്.