ഒരേ സ്ഥലത്ത് രണ്ട് ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് അ​നു​മ​തി
Thursday, December 12, 2019 12:20 AM IST
ബാ​ല​രാ​മ​പു​രം: എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കേ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും മ​റ്റൊ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് അ​നു​മ​തി ന​ൽ​കി. ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഐ​ത്തി​യൂ​ർ വാ​ർ​ഡി​ലാ​ണ് സം​ഭ​വം. കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​ന്‍റെ ആ​സ്ഥി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 2,84,000 രൂ​പ ചെ​ല​വി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​വാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. .തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കു​ക​യും ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ലൈ​റ്റി​ന്‍റെ ബേ​സ്മെ​ന്‍റ് പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക്ക് തു​ക ല​ഭ്യ​മാ​കാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ണി മു​ട​ങ്ങി തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു നി​ല​നി​ൽ​ക്കേ പ​ദ്ധ​തി​ക്കാ​യി ര​ണ്ടു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ നി​ശ്ച​യി​ച്ച സ്ഥ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ത​ന്നെ​യാ​യി മ​റ്റൊ​രു ലൈ​റ്റി​ന് ബേ​സ്മെ​ന്‍റ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് മ​റി​ക​ട​ന്ന് നി​ല​വി​ലെ പ​ദ്ധ​തി റ​ദ്ദാ​ക്കാ​തെ ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ പ​റ​ഞ്ഞു.