ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ര​ണ്ടു​വ​ര്‍​ഷം; ഇ​ള​മ്പ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല
Friday, December 13, 2019 12:56 AM IST
ആ​റ്റി​ങ്ങ​ല്‍: ഉ​ദ്ഘാ​ട​നം കഴിഞ്ഞ് ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും ഇ​ള​മ്പ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​യ്ക്കാ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. ധ​ന​വ​കു​പ്പി​ന്‍റെ എ​തി​ര്‍​പ്പാ​ണ് ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് സൂ​ച​ന. ജീ​വ​ന​ക്കാ​രെ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ നി​ന്ന് ക്ര​മീ​ക​രി​ച്ചാ​ണ് ഈ ​ഓ​ഫീ​സി​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത്. മ​റ്റൊ​രു വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് അ​ധി​ക​ച്ചു​മ​ത​ല​യും ന​ല്കി​യി​രി​ക്കു​ന്നു. സ്ഥി​രം വി​ല്ലേ​ജ് ഓ​ഫീ​സ​റും ജീ​വ​ന​ക്കാ​രും ഇ​ല്ലാ​ത്ത​ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രെ ഏ​റെ വ​ല​യ്ക്കു​ന്നു.

വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​യ്ക്ക് കു​റ​ഞ്ഞ​ത് ആ​റ് ത​സ്തി​ക​ക​ളാ​ണ് അ​നു​വ​ദി​ക്കേ​ണ്ട​ത്. ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, ഒ​രു സ്‌​പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, ഒ​രു വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്, ര​ണ്ട് വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ്, ഒ​രു പാ​ര്‍​ട്ട്‌​ടൈം സ്വീ​പ്പ​ര്‍ എ​ന്നി​വ​യാ​ണ് ത​സ്തി​ക​ക​ള്‍. ഒ​രു ത​സ്തി​ക​പോ​ലും ഈ ​ഓ​ഫീ​സി​നാ​യി സൃ​ഷ്ടി​ച്ചി​ട്ടി​ല്ല.

ഇ​ട​യ്‌​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ മോ​ഹ​ന്‍​കു​മാ​റി​നാ​ണ് ഇ​പ്പോ​ള്‍ ഇ​ള​മ്പ​യു​ടെ അ​ധി​ക​ച്ചു​മ​ത​ല. ആ​റു മാ​സം മു​മ്പു​വ​രെ മു​ദാ​ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കാ​യി​രു​ന്നു. മോ​ഹ​ന്‍​കു​മാ​ര്‍ ഉ​ച്ച​വ​രെ ഇ​ട​യ്‌​ക്കോ​ടും ഉ​ച്ച​യ്ക്കു​ശേ​ഷം ഇ​ള​മ്പ​യി​ലു​മാ​യാ​ണ് ഇ​പ്പോ​ള്‍ ജോ​ലി നോ​ക്കു​ന്ന​ത്. ഇ​ത് ര​ണ്ട് വി​ല്ലേ​ജി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ലെ ഇ​ള​മ്പ-​മു​ദാ​ക്ക​ല്‍ ഇ​ര​ട്ട​വി​ല്ലേ​ജി​നെ വി​ഭ​ജി​ച്ച് ഇ​ള​മ്പ​യി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് ആ​രം​ഭി​ക്കാ​ന്‍ 2017 സെ​പ്റ്റം​ബ​ര്‍ 13-നു ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് 2018 ഫെ​ബ്രു​വ​രി 25-ന് ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ള​മ്പ കേ​ന്ദ്ര​മാ​ക്കി വി​ല്ലേ​ജ് ഓ​ഫീ​സ് വേ​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​ള​മ്പ-​മു​ദാ​ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് ചെ​മ്പൂ​രി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. അ​യി​ലം, ഇ​ള​മ്പ, മൈ​വ​ള്ളി​ഏ​ലാ, പാ​റ​യ​ടി പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ക​ര​മൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ര​ണ്ട് ബ​സ്‌ ക​യ​റി​പോ​ക​ണ​മാ​യി​രു​ന്നു. ഈ ​ബു​ദ്ധി​മു​ട്ടൊ​ഴി​വാ​ക്കാ​നാ​ണ് പു​തി​യ വി​ല്ലേ​ജി​നാ​യു​ള്ള ആ​വ​ശ്യം ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു. വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി ഇ​ള​മ്പ പാ​ല​ത്തി​നു​സ​മീ​പം നി​ര്‍​മി​ച്ച കെ​ട്ടി​ടം പ​ത്തു​വ​ര്‍​ഷ​ത്തോ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. ഡെ​പ്യൂ​ട്ടി​സ്പീ​ക്ക​ര്‍ വി.​ശ​ശി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു 2017-ല്‍ ​മ​ന്ത്രി​സ​ഭാ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

മു​ദാ​ക്ക​ല്‍ 45, 46, ഇ​ള​മ്പ 44 എ​ന്നീ ബ്ലോ​ക്കു​ക​ളാ​ണ് ഇ​ള​മ്പ-​മു​ദാ​ക്ക​ല്‍ ഇ​ര​ട്ട​വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തി​ല്‍ ഇ​ള​മ്പ 44 ബ്ലോ​ക്കാ​ണ് മാ​റ്റി പു​തി​യ​വി​ല്ലേ​ജ് രൂ​പ​വ​ത്ക​രി​ച്ച​ത്. ജ​ന​സം​ഖ്യ കു​റ്ഞ്ഞ വി​ല്ലേ​ജാ​യ​തി​നാ​ല്‍ ഓ​ഫീ​സി​ല്‍ കാ​ര്യ​മാ​യ തി​ര​ക്കു​ണ്ടാ​വാ​റി​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള​ള മോ​ഹ​ന്‍​കു​മാ​ര്‍ പ​റ​യു​ന്നു. ഇ​ള​മ്പ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ സ​ര്‍​ക്കാ​ര്‍ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ മു​ട​ക്ക​മോ ത​ട​സ​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ചി​റ​യി​ന്‍​കീ​ഴ് ത​ഹ​സീ​ല്‍​ദാ​ര്‍ പ​ദ്മി​നി പ​റ​ഞ്ഞു.