"മാ​മാ​ങ്കം' നോ​വ​ൽ പ്ര​കാ​ശ​നം ചെയ്തു
Friday, December 13, 2019 12:56 AM IST
വി​തു​ര : സ​ജീ​വ്പി​ള്ള​യു​ടെ 'മാ​മാ​ങ്കം' നോ​വ​ലി​ന്‍റെ പ്ര​കാ​ശ​നം വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്നു. പ്ര​ഫ. എം. ​ജി. ശ​ശി​ഭൂ​ഷ​ൺ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. എ​സ്. സ​ഞ്ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. നി​ല​പാ​ട് സാം​സ്കാ​രി​ക ഇ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഡോ. ​ബി. ബാ​ല​ച​ന്ദ്ര​ൻ പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ ഐ. ​ബി. സ​തീ​ഷ്, കെ. ​എ​സ്. ശ​ബ​രി​നാ​ഥ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു, ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ, അ​ഡ്വ. എ​ൻ. ഷൗ​ക്ക​ത്ത​ലി, വി​തു​ര ശ​ശി, ചാ​രു​പാ​റ ര​വി, അ​ഡ്വ. എ​ൻ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, എം. ​എ​സ്. റ​ഷീ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, ഷം​ന ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും സ​ജീ​വ്പി​ള്ള​യെ ആ​ദ​രി​ച്ചു.

ഫി​ലിം ക​മ്പ​നി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ൽ 'മാ​മാ​ങ്ക'​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ജീ​വ്പി​ള്ള ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു.