പ​ഞ്ച​മി​യു​ടെ പ​ള്ളി​ക്കൂ​ടം സ്മാ​ർ​ട്ടാ​കു​ന്നു
Friday, December 13, 2019 12:56 AM IST
കാ​ട്ടാ​ക്ക​ട: പ​ഞ്ച​മി എ​ന്ന ബാ​ലി​ക​യു​ടെ കൈ ​പി​ടി​ച്ച് സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ർ​ത്താ​വ് അ​യ്യ​ങ്കാ​ളി കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന വി​ദ്യാ​ഭ്യാ​സ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ന​ട​ന്നു ക​യ​റി​യ ഊ​രൂ​ട്ട​മ്പ​ലം ഗ​വ.​എ​ൽ​പി, യു​പി സ്‌​കൂ​ളു​ക​ൾ സ്മാ​ർ​ട്ട് പ​ദ​വി​യി​ലേ​യ്ക്ക്. മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

എ​ൽ​പി സ്‌​കൂ​ളി​ന് ഇ​രു​നി​ല കെ​ട്ടി​ട​വും യു​പി സ്‌​കൂ​ളി​ന് മൂ​ന്നു നി​ല കെ​ട്ടി​ട​വു​മാ​ണ് പു​തു​താ​യി നി​ർ​മ്മി​ക്കു​ന്ന​ത്. 5,940 സ്‌​ക്വ​യ​ർ​ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള എ​ൽ​പി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ൽ ഇ​രു നി​ല​ക​ളി​ലു​മാ​യി ഒ​ന്പ​ത് ക്ലാ​സ് മു​റി​ക​ളും ശു​ചി​മു​റി​യും സ്റ്റാ​ഫ് റൂ​മും ഉ​ണ്ടാ​കും. 11,189 സ്‌​ക്വ​യ​ർ​ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള യു.​പി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ൽ മൂ​ന്ന് നി​ല​ക​ളി​ലു​മാ​യി എ​ട്ട് ക്ലാ​സ് മു​റി​ക​ളും നാ​ല് സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളും, ലാ​ബും, ശു​ചി​മു​റി​യും, സ്റ്റാ​ഫ് റൂം, ​പ്രി​ൽ​സി​പ്പ​ൽ റൂം ​എ​ന്നി​വ​യു​ണ്ടാ​കും. 2019 ജ​നു​വ​രി 29 ന് ​ഫി​ഷ​റീ​സ് മ​ന്ത്രി മേ​ഴ്‌​സി​ക്കു​ട്ടി അ​മ്മ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ്ര​വ​ർ​ത്തി​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ്. 2020 ഏ​പ്രി​ൽ മാ​സ​ത്തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കും എ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.